Your Image Description Your Image Description

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ . ബറേലി സ്വദേശി ധർമേന്ദ്ര കുമാറാണ് പോലീസ് പിടിയിലായത് . ഉധം സിംഗ് നഗർ ജില്ലയിൽ ആശുപത്രിയിൽ നിന്നു രണ്ടാഴ്ച മുമ്പ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങേവെയാണ് നഴ്സ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

ജൂലൈ 30ന് ഡ്യൂട്ടി കഴിഞ്ഞു ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതി വീട്ടിൽ എത്താത്തതിനെ തുടർന്ന് സഹോദരി രുദ്രാപുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി യുടെ മൃതദേഹം കണ്ടെത്താനായത്. ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും ആ​ഗസ്ത് എട്ടിന് നടത്തിയ തിരച്ചിലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതി യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം അവരുടെ കൈവശം ഉണ്ടായിരുന്ന ആഭരണങ്ങൾ എടുത്ത് അവിടുന്ന് കടന്നു കളഞ്ഞു . തുടർന്ന് പെൺകുട്ടിയുടെ ഫോൺ ലൊക്കേഷൻ കേന്ദ്രകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ രാജസ്ഥാനിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *