Your Image Description Your Image Description

ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കായി പ്രാദേശികവല്‍ക്കരിച്ച സമ്പന്നവും കൂടുതല്‍ സമഗ്രവുമായ ഒരു ഭൂപടം നിര്‍മ്മിക്കുന്നു; മെഷീന്‍ ലേണിംഗ് ഉപയോഗിച്ച് ശുപാര്‍ശ ചെയ്യുന്ന നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി ആളുകള്‍ക്ക് ലൊക്കേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി, ഇന്ത്യയിലെ ആദ്യത്തെ അഡ്രസ്സ് ഡിസ്‌ക്രിപ്‌റ്റേഴ്‌സ് അവതരിപ്പിക്കുന്നു
ലെന്‍സ് ഇന്‍ മാപ്സ്, ലൈവ് വ്യൂ വാക്കിംഗ് നാവിഗേഷന്‍ – സ്ട്രീറ്റ് വ്യൂവിന്മേല്‍ നിര്‍മ്മിച്ച രണ്ട് ആഴത്തിലുള്ള സവിശേഷതകള്‍ – ഉപയോക്താക്കള്‍ നാവിഗേറ്റ് ചെയ്യുന്നതും ലോകത്തെ പര്യവേക്ഷണം ചെയ്യുന്നതുമായ രീതിയെ പരിവര്‍ത്തനം ചെയ്യാന്‍ കൂടുതല്‍ ദൃശ്യപരവും ആഴത്തിലുള്ളതുമായ ഒരു ഭൂപടം പ്രാപ്തമാക്കുന്നു യാത്രാ സമയത്തെ കാര്യമായി ബാധിക്കാതെ, സുസ്ഥിരമായ റൂട്ട് ചോയ്സുകള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇന്ധനം ലാഭിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഇന്ധനക്ഷമമായ റൂട്ടിംഗ് പ്രഖ്യാപിക്കുന്നു.

പൊതുഗതാഗത പ്രശ്‌ന പരിഹാരത്തിന് ആവശ്യമായ വിധത്തില്‍ ഡിജിറ്റൈസ് ചെയ്യാന്‍ സഹായിക്കുന്നതിന് ഒ.എന്‍.ഡി.സി., നമ്മ യാത്രി എന്നിവയുമായി കൈകോര്‍ക്കുന്നു
ട്രെയിന്‍ ലൊക്കേഷന്‍, തത്സമയ സ്റ്റാറ്റസ്, പ്ലാറ്റ്‌ഫോം മാറ്റങ്ങള്‍ എന്നിവയും അതിലേറെയും പോലുള്ള ഡൈനാമിക് വിവരങ്ങളിലേക്കുള്ള പ്രാപ്യത സാദ്ധ്യമാക്കിക്കൊണ്ട് മുംബൈ, കൊല്‍ക്കത്ത ലോക്കല്‍ ട്രെയിനുകളെ വെയര്‍ ഈസ് മൈ ട്രെയിന്‍ ആപ്പിലേക്ക് കൊണ്ടുവരുന്നു

ഇന്ത്യയ്ക്കായി സമഗ്രവും കാലികവും സഹായകരവുമായ ഒരു ഭൂപടം പ്രാപ്തമാക്കിക്കൊണ്ട് എ.ഐ, ഏകദേശം ഒരു ദശാബ്ദക്കാലമായി ഗൂഗിള്‍ മാപ്സ് സൂപ്പര്‍ചാര്‍ജ് ചെയ്തുവരുന്നു. ഇതിന്മേല്‍ കെട്ടിപ്പടുത്തുകൊണ്ട്, എല്ലാവര്‍ക്കും ഡിജിറ്റല്‍ മാപ്പിംഗിന്റെ കരുത്ത് പ്രയോജനപ്പെടുത്താനാവുക എന്ന അതിന്റെ ദര്‍ശനത്തിന് അടിവരയിട്ടുകൊണ്ട് ഇന്ന് ഗൂഗിള്‍ അതിന്റെ പുതിയ എ.ഐ.-കരുത്തേകുന്ന ഇന്ത്യ-ആദ്യവും ഇന്ത്യ-കേന്ദ്രീകൃതവുമായ പുതുമകള്‍ അവതരിപ്പിച്ചു.

ദശലക്ഷക്കണക്കിന് കിലോമീറ്റര്‍ നഗര-ഗ്രാമീണ റോഡുകളും 300 ദശലക്ഷത്തിലധികം കെട്ടിടങ്ങളും മാപ്പ് ചെയ്യാന്‍ ഗൂഗിള്‍ വളരെ മുമ്പേ തന്നെ എ.ഐ. ഉപയോഗിച്ചു. ഗൂഗിള്‍ മാപ്സ് ഒന്നിലധികം ഭാഷകളിലായി 50 ദശലക്ഷത്തിലധികം തിരയലുകള്‍ നടത്തുകയും ഒപ്പം ഓരോ ദിവസവും 2.5 ബില്യണ്‍ കിലോമീറ്ററിലധികം ദിശാസൂചനകള്‍ നല്‍കുകയും ചെയ്യുന്നു. എ.ഐ., രാജ്യത്തുടനീളമുള്ള 30 ദശലക്ഷത്തിലധികം ബിസിനസ്സുകളും സ്ഥലങ്ങളും ഗൂഗിള്‍ മാപ്സില്‍ ഉള്‍പ്പെടുത്താന്‍ കമ്പനിയെ പ്രാപ്തമാക്കുകയും, അതുവഴി ബിസിനസ്സ് സമയം, ഫോട്ടോകള്‍, അവലോകനങ്ങള്‍ എന്നിവ പോലുള്ള ഉപയോഗപ്രദമായ വിവരങ്ങളിലേക്കുള്ള പ്രാപ്യത ഉപയോഗിച്ച് ദൈനംദിന തീരുമാനങ്ങള്‍ എടുക്കാന്‍ ആളുകളെ സഹായിക്കുകയും ചെയ്യുന്നു. ഗൂഗിള്‍ സെര്‍ച്ചും ഗൂഗിള്‍ മാപ്സും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളും ബിസിനസുകളും തമ്മില്‍ പ്രതിമാസം 900 ദശലക്ഷത്തിലധികം കണക്ഷനുകള്‍ പ്രാപ്തമാക്കി.

മിറിയം കാര്‍ത്തിക ഡാനിയല്‍, വൈസ് പ്രസിഡന്റ് – ഗൂഗിള്‍ മാപ്സ് എക്‌സ്പീരിയന്‍സസ്, രാജ്യത്തിനായുള്ള കമ്പനിയുടെ മുന്‍ഗണനകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പറഞ്ഞു, ”ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന്റെ വൈവിധ്യവും സങ്കീര്‍ണ്ണതയും അളക്കാന്‍ കഴിയുന്ന പരിഹാരങ്ങള്‍ നിര്‍മ്മിക്കാനുള്ള ഞങ്ങളുടെ ശേഷിക്ക് എ.ഐ. ആക്കം കൂട്ടിയിരിക്കുന്നു. ഗൂഗിള്‍ മാപ്സിന്റെ ഭാവിയിലേക്ക് നോക്കുമ്പോള്‍, ഒരു സ്ഥലത്തെക്കുറിച്ച് അറിയുന്നതില്‍ നിന്ന് അത് യഥാര്‍ത്ഥമായി അനുഭവിക്കാന്‍ ആളുകളെ സഹായിക്കുന്ന ഒരു ഭൂപടം നിര്‍മ്മിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സുസ്ഥിരമായ യാത്രകള്‍ മുതല്‍ പൊതുഗതാഗതം വരെയുള്ള ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന മൊബിലിറ്റി ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ ഉപയോക്താക്കള്‍ക്കും പ്രാപ്യമാക്കാനാവുന്ന കൂടുതല്‍ ഡിജിറ്റൈസ്ഡ് പൊതുഗതാഗത അനുഭവം പ്രാപ്തമാക്കുന്നതിന്   ഒ.എന്‍.ഡി.സി, നമ്മ യാത്രി എന്നിവയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്ത്യ അതിവേഗം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്നു, ഗൂഗിള്‍ മാപ്സില്‍, ഞങ്ങള്‍ക്ക് മുന്നിലുള്ള അവസരങ്ങളില്‍ ഞങ്ങള്‍ ആവേശഭരിതരാണ്.”

ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കായി പ്രാദേശികവല്‍ക്കരിച്ച കൂടുതല്‍ സമ്പന്നവും  സമഗ്രവുമായ ഒരു ഭൂപടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ, നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി ആളുകള്‍ക്ക് ലൊക്കേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ അഡ്രസ്സ് ഡിസ്‌ക്രിപ്‌റ്റേഴ്‌സ്, ഗൂഗിള്‍ ഇന്ന് പുറത്തിറക്കി. ഉപയോക്താക്കള്‍ ലോകത്തെ നാവിഗേറ്റ് ചെയ്യുന്നതും പര്യവേക്ഷണം ചെയ്യുന്നതുമായ രീതിയെ പരിവര്‍ത്തനം ചെയ്യുന്നതിനായി കൂടുതല്‍ ദൃശ്യപരവും ആഴത്തിലുള്ളതുമായ ഒരു ഭൂപടം നിര്‍മ്മിക്കുന്നതിലും ഗൂഗിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ യാത്രയിലെ അടിസ്ഥാനപരമായ ഒരു ചുവടുവെപ്പ് കഴിഞ്ഞ വര്‍ഷം ജെനസിസ് ഇന്റര്‍നാഷണലും ടെക് മഹീന്ദ്രയും ചേര്‍ന്ന് സ്ട്രീറ്റ് വ്യൂ ആരംഭിച്ചതാണ്, അത് ഇപ്പോള്‍ 3,000 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു. നൂതന എ.ഐ., എ.ആര്‍., സാങ്കേതികവിദ്യകള്‍ക്കൊപ്പം പ്രാദേശിക പങ്കാളികളില്‍ നിന്നുള്ള സ്ട്രീറ്റ് വ്യൂ ഇമേജറിയും സംയോജിപ്പിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ദൃശ്യപരവും ആഴത്തിലുള്ളതുമായ രണ്ട് പുതിയ സവിശേഷതകള്‍ – ലെന്‍സ് ഇന്‍ മാപ്സ്, ലൈവ് വ്യൂ വാക്കിംഗ് നാവിഗേഷന്‍ – എന്നിവ കമ്പനി പ്രഖ്യാപിച്ചു. ആളുകള്‍ തങ്ങളുടെ കാര്‍ബണ്‍ കാല്‍പ്പാടിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുമ്പോള്‍, ഇരുചക്രവാഹനങ്ങളിലും നാലുചക്രവാഹനങ്ങളിലും കൂടുതല്‍ സുസ്ഥിരമായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ആളുകളെ സഹായിക്കുന്നതിന് ഇന്ത്യയിലേക്ക് വരുന്ന പുതിയ ഇന്ധനക്ഷമമായ റൂട്ടിംഗ് ഫീച്ചര്‍ കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയും ഇന്തോനേഷ്യയും ഇരുചക്ര വാഹനങ്ങള്‍ക്കായി ഗൂഗിള്‍ ഈ സവിശേഷത അവതരിപ്പിക്കുന്ന ആദ്യ രാജ്യങ്ങളായിരിക്കും.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ആളുകളും തങ്ങളുടെ ദൈനംദിന ഗതാഗത ആവശ്യങ്ങള്‍ക്കായി പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. ഈ ലക്ഷ്യത്തിലേക്കായി നിരവധി പ്രാദേശിക അധികാരികളുമായി ഗൂഗിള്‍ വര്‍ഷങ്ങളായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും 20-ലധികം ഇന്ത്യന്‍ നഗരങ്ങളിലെ മെട്രോകള്‍, ട്രെയിനുകള്‍, ബസുകള്‍ എന്നിവയുള്‍പ്പെടെ വിവിധ പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇന്ന്, കൂടുതല്‍ ഡിജിറ്റൈസ്ഡായ പൊതുഗതാഗത അനുഭവം കെട്ടിപ്പടുക്കുന്നതിനും എല്ലാ ഉപയോക്താക്കള്‍ക്കും അത് പ്രാപ്യമാക്കുന്നതിനുമുള്ള പങ്കിടപ്പെടുന്ന ഒരു ദര്‍ശനത്തിനുമേല്‍ ഫലം നല്കുന്നതിന് ഒ.എന്‍.ഡി.സി., നമ്മ യാത്രി എന്നിവയുമൊത്തുള്ള പങ്കാളിത്തങ്ങള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് മെട്രോ ഷെഡ്യൂളുകളും ബുക്കിംഗുകളും എത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പങ്കാളിത്തങ്ങള്‍, അടുത്ത വര്‍ഷം പകുതിയോടെ നമ്മ യാത്രി കരുത്തേകുന്ന ഗൂഗിള്‍ മാപ്പില്‍ കൊച്ചി മെട്രോയും തുടര്‍ന്ന് മറ്റ് മെട്രോകളും ഒ.എന്‍.ഡി.സി. നെറ്റ്വര്‍ക്കില്‍ ചേരുന്നതോടെ സമാരംഭിക്കും. ട്രെയിന്‍ ലൊക്കേഷന്‍, തത്സമയ സ്റ്റാറ്റസ്, പ്ലാറ്റ്ഫോം മാറ്റങ്ങള്‍ എന്നിവയും അതിലേറെയും പോലുള്ള ഡൈനാമിക് വിവരങ്ങളിലേക്കുള്ള ആക്സസ് പ്രാപ്തമാക്കിക്കൊണ്ട് വെയര്‍ ഈസ് മൈ ട്രെയിന്‍ ആപ്പിലേക്ക് ഗൂഗിള്‍ മുംബൈ, കൊല്‍ക്കത്ത ലോക്കല്‍ ട്രെയിനുകളെയും കൊണ്ടുവരുന്നു.

ഒ.എന്‍.ഡി.സി.യിലെ എം.ഡി.യും സി.ഇ.ഒ.യുമായ ടി കോശി: ‘ഇന്ത്യയിലെ പൊതുഗതാഗത അനുഭവങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നതിന് ഗൂഗിള്‍ മാപ്പുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഈ സഹകരണത്തോടെ, ഉപയോക്തൃ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമല്ല, രാജ്യവ്യാപകമായി മൊബിലിറ്റി സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ഒരു പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നതിനു കൂടിയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.:  കൊച്ചി മെട്രോ, നമ്മ യാത്രി എന്നിവയുമായി ചേര്‍ന്നുള്ള ഞങ്ങളുടെ പൈലറ്റ് സംരംഭം കൂടുതല്‍ കാര്യക്ഷമവും കണ്ടെത്താവുന്നതുമായ ഗതാഗത പരിസരത്തിന് കളമൊരുക്കുന്നു. കൂടാതെ, വിവിധ ഗതാഗത മാര്‍ഗ്ഗങ്ങള്‍ തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന ഒരു ഭാവിക്കായി ഞങ്ങള്‍ പരിശ്രമിക്കുമ്പോള്‍, ഗൂഗിള്‍ മാപ്സുമായുള്ള ഞങ്ങളുടെ സഹകരണം പ്രവേശനക്ഷമത, താങ്ങാനാവുന്നതാകുക, പരിവര്‍ത്തന സാധ്യതകള്‍ എന്നിവയുടെ പുതിയ തലങ്ങള്‍ തുറക്കുമെന്ന വാഗ്ദാനമാണ് മുന്നോട്ടുവയ്ക്കുന്നത്..’

ജുസ്‌പേയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ വിമല്‍ കുമാര്‍,: ”പൊതുഗതാഗതത്തെ തടസ്സങ്ങളില്ലാത്തതും അത്യധികം സൗകര്യപ്രദവുമാക്കി മാറ്റുന്നതിലൂടെ സാങ്കേതികവിദ്യയ്ക്ക് പൊതുഗതാഗതത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയും. നമ്മ യാത്രിയുടെ പൗരന്‍/സമൂഹം-ആദ്യ സമീപനം, ആഴത്തിലുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ എന്നിവയുമായി ചേര്‍ന്ന്, ഈ ഇടം പരിവര്‍ത്തിപ്പിക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ രംഗത്തുള്ളവരെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഓ.എന്‍.ഡി.സി.യുമൊത്തുള്ള ഈ പങ്കാളിത്തത്തിലും, ഈ നൂതനത്വം എല്ലാ പൗരന്മാരിലേക്കും ഒരു നല്ല സ്വാധീനത്തിനായി കൊണ്ടുപോകാന്‍ കഴിയുന്ന വിധം സര്‍വവ്യാപ്തിയുള്ള ഗൂഗിള്‍ മാപ്സുമൊത്തുള്ള പങ്കാളിത്തത്തിലും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.”

പ്രഖ്യാപനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍

അഡ്രസ്സ് ഡിസ്‌ക്രിപ്‌റ്റേഴ്‌സ് നാഴികക്കല്ലുകള്‍ അടിസ്ഥാനമാക്കി ലൊക്കേഷനുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ആളുകളെ സഹായിക്കും. ഇപ്പോള്‍ നിങ്ങള്‍ ഒരു ലൊക്കേഷന്‍ പങ്കിടുന്ന സമയത്ത് മാപ്സില്‍ ഒരു പിന്‍ ഇടുമ്പോള്‍, മെഷീന്‍ ലേണിംഗ് സിഗ്നലുകളുടെ സംയോജനം ഉപയോഗിച്ച് ഗൂഗിള്‍ മാപ്സ് സ്വയമേവ ഏറ്റവും പ്രസക്തമായ അഞ്ച് നാഴികക്കല്ലുകള്‍ കണ്ടെത്തുകയും അവയുടെ റഫറന്‍സ് പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഈ ഫീച്ചര്‍ രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് അടുത്ത വര്‍ഷം ആദ്യം ലഭ്യമാകും.

ലെന്‍സ് ഇന്‍ മാപ്സ്  ആളുകള്‍ക്ക് അവരുടെ ചുറ്റുപാടുകള്‍ നന്നായി മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത് – ഇപ്പോള്‍ ഒരു തെരുവിലേക്ക് ക്യാമറ ചൂണ്ടിക്കൊണ്ട് ആളുകള്‍ക്ക് അടുത്തുള്ള റെസ്റ്റോറന്റുകളെയും കഫേകളെയും കുറിച്ചുള്ള, പ്രവര്‍ത്തന സമയം, റേറ്റിംഗുകള്‍, അവലോകനങ്ങള്‍, ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സഹായകരമായ വിവരങ്ങള്‍ തല്‍ക്ഷണം കാണാനാകും. ആന്‍ഡ്രോയിഡില്‍ തുടങ്ങി 2024 ജനുവരിയോടെ രാജ്യത്തെ 15 നഗരങ്ങളില്‍ ഈ ഫീച്ചര്‍ ലോഞ്ച് പുറത്തിറക്കും.

കാല്‍നടയായി സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകളെ മികച്ച രീതിയില്‍ സഹായിക്കുന്നതിന്, ലൈവ് വ്യൂ വാക്കിംഗ് നാവിഗേഷന്‍ ഇപ്പോള്‍ ഇന്ത്യയിലേക്ക് വരുന്നു. ഏത് വഴിയാണ് പോകേണ്ടതെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നതിന്, ആളുകള്‍ക്ക് ഇപ്പോള്‍ മാപ്സ് സ്‌ക്രീനിനു മുകളില്‍ അമ്പടയാളങ്ങളും ദിശകളും ദൂര മാര്‍ക്കറുകളും കാണാനാവും. ആന്‍ഡ്രോയിഡില്‍ തുടങ്ങി, രാജ്യത്തുടനീളമുള്ള 3,000-ലധികം നഗരങ്ങളിലും പട്ടണങ്ങളിലും ലൈവ് വ്യൂ വാക്കിംഗ് നാവിഗേഷന്‍ വരികയാണ്.

അടുത്ത വര്‍ഷം ജനുവരിയോടെ, രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് ഫോര്‍ വീലറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും, കൂടുതല്‍ സുസ്ഥിരമായ ബദലുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമമായ റൂട്ടിംഗ്  സവിശേഷത പ്രാപ്യമാക്കാന്‍ കഴിയും. തത്സമയ ട്രാഫിക് ഡാറ്റ, റോഡ് എലിവേഷന്‍, വാഹനത്തിന്റെ എഞ്ചിന്‍ തരം എന്നിവ മനസ്സിലാക്കാന്‍ എ.ഐ. പ്രയോഗിക്കുന്നത് മൂലം, ഗൂഗിള്‍ മാപ്സ് ഇപ്പോള്‍ ഇന്ധനവും മലിനീകരണവും കുറയ്ക്കുന്ന റൂട്ട് കണ്ടെത്തിത്തരും. മറ്റ് രാജ്യങ്ങളില്‍ തുടക്കമിട്ട, 2021 ഒക്ടോബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ, ആഗോളതലത്തില്‍ 2.4 ദശലക്ഷം മെട്രിക് ടണ്ണിലധികം CO2e പുറന്തള്ളല്‍ തടയാന്‍ ഈ സവിശേഷത സഹായിച്ചതായി ഇതിനകം തന്നെ കണക്കാക്കപ്പെട്ടിരിക്കുന്നു – ഇത് ഏകദേശം 500,000 ഇന്ധന അധിഷ്ഠിത കാറുകള്‍ ഒരു വര്‍ഷം നിരത്തിലിറക്കാതിരുന്നതിന് തുല്യമാണ്.

ഓരോ മാസവും, 80 ദശലക്ഷത്തിലധികം ആളുകള്‍ ഇന്റര്‍സിറ്റി ട്രെയിന്‍ യാത്രകള്‍ നാവിഗേറ്റ് ചെയ്യാന്‍ വെയര്‍ ഈസ് മൈ ട്രെയിന്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇത് ഷെഡ്യൂള്‍ മാറ്റങ്ങള്‍, വൈകിയോട്ടം, പ്ലാറ്റ്‌ഫോം നമ്പറുകള്‍ എന്നിവ പോലുള്ള ചലനാത്മക വിവരങ്ങള്‍ പ്രാപ്യമാക്കാന്‍ ആളുകളെ പ്രാപ്തരാക്കുന്നു. ഈ ആപ്പ് ഇല്ലാത്തപക്ഷം അവ എളുപ്പത്തില്‍ പ്രാപ്യമാക്കാന്‍ കഴിയില്ല. ഇന്ന് മുതല്‍, തത്സമയ ട്രെയിന്‍ ലൊക്കേഷന്‍, സ്‌കീമാറ്റിക് മാപ്പുകള്‍, പ്ലാറ്റ്‌ഫോം നമ്പറുകള്‍ എന്നിവയും അതിലേറെയും കാണിക്കുന്ന വെയര്‍ ഈസ് മൈ ട്രെയിന്‍ ആപ്പ് മുംബൈ, കൊല്‍ക്കത്ത ലോക്കല്‍ ട്രെയിനുകള്‍, ഉള്‍ക്കൊള്ളുന്നതാണ്. കൂടുതല്‍ നഗരങ്ങള്‍ ഉടന്‍ വരുന്നതാണ്.

കൂടുതല്‍ ഡിജിറ്റൈസ്ഡായ പൊതുഗതാഗത അനുഭവം കെട്ടിപ്പടുക്കുന്നതിനും എല്ലാ ഉപയോക്താക്കള്‍ക്കും അത് പ്രാപ്യമാക്കുന്നതിനുമുള്ള പങ്കിടപ്പെടുന്ന ഒരു ദര്‍ശനത്തിനുമേല്‍ ഫലം നല്കുന്നതിന് ഒ.എന്‍.ഡി.സി., നമ്മ യാത്രി എന്നിവയുമൊത്തുള്ള പങ്കാളിത്തങ്ങള്‍ ഗൂഗിള്‍ പ്രഖ്യാപിച്ചു.. ഉപയോക്താക്കള്‍ക്ക് മെട്രോ ഷെഡ്യൂളുകളും ബുക്കിംഗുകളും എത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ പങ്കാളിത്തങ്ങള്‍, അടുത്ത വര്‍ഷം പകുതിയോടെ നമ്മ യാത്രി കരുത്തേകുന്ന ഗൂഗിള്‍ മാപ്പില്‍ കൊച്ചി മെട്രോയും തുടര്‍ന്ന് മറ്റ് മെട്രോകളും ഒ.എന്‍.ഡി.സി. നെറ്റ്വര്‍ക്കില്‍ ചേരുന്നതോടെ സമാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *