Your Image Description Your Image Description

കൊല്ലം: കൊല്ലം കരുനാഗപ്പളളിയിൽ വിദ്യാർത്ഥിനിയെ കെഎസ്ആർടിസി ബസിൽ നിന്ന് രാത്രി ഇറക്കി വിട്ടതായി പരാതി. ടിക്കറ്റ് ചാർജിൽ രണ്ട് രൂപ കുറഞ്ഞ കാരണത്താലാണ് വനിത കണ്ടക്ടർ ഇറക്കി വിട്ടത്. ചെറിയഴീക്കൽ സ്വദേശിയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ സുലോചനയ്‌ക്കാണ് ദുരനുഭവം ഉണ്ടായത്.

ബസിൽ കയറിയ ഉടനെ കണ്ടക്ടർ ആന്റിയോട് രണ്ട് രൂപ കുറവുണ്ടെന്ന് പറഞ്ഞിരുന്നു. മുഴുവൻ പണം ഇല്ലാതെ യാത്ര ചെയ്യാൻ ആകില്ലെന്ന് കണ്ടക്ടർ പറഞ്ഞു. യാത്രിക്കാരിൽ ഒരാൾ പണം തരമാമെന്ന് പറഞ്ഞു. അതിനുള്ള സാവകാശം പോലും തന്നില്ല. ഉടനെ ബെൽ അടിച്ച് ബസ് നിർത്തി ഇറക്കി വിടുകയായിരുന്നു, പെൺകുട്ടി പറഞ്ഞു.

പെൺകുട്ടി റോഡിൽ നിന്ന് കരയുന്നത് കണ്ട് ഒരു സ്ത്രീയാണ് അച്ഛന്റെ കൂട്ടുകാരനെ വിളിച്ച് വിവരം പറഞ്ഞത്. കെഎസ്ആർടിസി അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *