Your Image Description Your Image Description
തിരുവനന്തപുരം: മികവു തെളിയിച്ച ‘അഡോപ്റ്റ് എ സ്കൂൾ’ സി എസ് ആർ പ്രവർത്തനങ്ങൾക്ക് കീഴിലുള്ള മറ്റൊരു സംരംഭത്തിൽ, പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തിരുവനന്തപുരത്തുള്ള കാര്യവട്ടം യുപി സ്കൂളിലെ കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് പ്രവർത്തനയോഗ്യമാക്കി. ലാബിലെ വൈദ്യുതി വിതരണവും സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനൊപ്പം, ആവശ്യമായ ലാബ് ഉപകരണങ്ങളും കമ്പനി സംഭാവന ചെയ്തു.

കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് കൈമാറുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ യു എസ് ടി ഉദ്യോഗസ്ഥരായ സജിത മോഹൻ കുമാർ, ഷെയ്ൻ ജൂഡ് കോസ്മിയ, ജയേഷ് ജനാർദനൻ, റോഷ്‌നി ദാസ് കെ, സാന്ദ്ര ജീവ, രേണുക മണികണ്ഠൻ എന്നിവർ പങ്കെടുത്തു. കാര്യവട്ടം യു.പി സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണൻകുട്ടി മടവൂർ, പി ടി എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശ്യാംകുമാർ, ലക്ഷ്മി സജീവ്; എം പി ടി എ പ്രസിഡൻ്റ് അനില ആൽവിൻ; അധ്യാപകരായ ഫസ്ന സലാം, കാർത്തിക, ഷീജ, അക്ഷയ് കമൽ, മറ്റ് സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

“വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായുള്ള യു എസ് ടി യുടെ അഡോപ്റ്റ് എ സ്കൂൾ സിഎസ്ആർ ഉദ്യമം കേരളത്തിലുടനീളമുള്ള വിദ്യാലയങ്ങൾക്ക്  ആവശ്യമായ സഹായം നൽകുന്നതിൽ പ്രതിജ്ഞാബദ്ധമാണ്. കാര്യവട്ടം യുപി സ്കൂളിലെ കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് പ്രവർത്തനയോഗ്യമാക്കിയതോടെ അവിടത്തെ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം തടസ്സമില്ലാതെ തുടരാൻ സാധിക്കുമെന്നത് ഉറപ്പായിരിക്കുകയാണ്,” – യു എസ് ടി ബിസിനസ് ഓപ്പറേഷൻസ് ആൻഡ് വർക്ക്‌പ്ലേസ് മാനേജ്‌മെൻ്റ് മേധാവി ഷെഫി അൻവർ പറഞ്ഞു.

“ഞങ്ങളുടെ സ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് പുനർ നിർമ്മിച്ച് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കിയ യു എസ് ടിയുടെ സി എസ് ആർ സംരംഭത്തെ സന്തോഷത്തോടെയും നന്ദിയോടെയും നോക്കിക്കാണുന്നു. യു എസ് ടിയുടെ ഈ സംരംഭം ഒന്നിലധികം തരത്തിൽ സ്കൂളിനെ സഹായിക്കുകയാണ്,” കാര്യവട്ടം യു.പി സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണൻകുട്ടി മടവൂർ പറഞ്ഞു. തടസ്സങ്ങളില്ലാതെ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പുറമെ, ഏറെകാലമായി നേരിട്ടിരുന്ന സാങ്കേതിക തകരാറുകൾ, വൈദ്യുതി തടസ്സം തുടങ്ങിയ പ്രശ്നങ്ങൾക്ക്കൂടി  പരിഹാരം കാണുന്നതിനു കമ്പനിയുടെ ശ്രമങ്ങൾ സഹായിച്ചു, അദ്ദേഹം പറഞ്ഞു.

സ്‌കൂളിൻ്റെ നിലവാരവും സൗകര്യങ്ങളും ഉയർത്തുന്നതിന് യു എസ് ടി തുടർച്ചയായ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *