Your Image Description Your Image Description

ബത്തേരി: ഫോറസ്റ്റ് വാച്ചറെ മർദിച്ച 3 പേർപിടിയിൽ . കാട്ടില്‍ കയറി മദ്യം വില്‍ക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താല്‍ എതിർത്ത ഫോറസ്റ്റ് വാച്ചറെ മര്‍ദിച്ച്‌ മൂന്ന് പേരെയാണ് ബത്തേരി പോലീസിന്റെ പിടിയിലായത് .ചീരാല്‍, രവീന്ദ്രന്‍(23), കല്ലൂര്‍, രാജു(36), കല്ലൂര്‍ പ്രകാശന്‍(20) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ടു നൂല്‍പ്പുഴ, പണപ്പാടി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത് . ബത്തേരി ഫോറസ്റ്റ് റേഞ്ചിലെ വാച്ചറെ ഈ മൂവർ സംഘം ചേർന്ന് വടി കൊണ്ടും കത്തി കൊണ്ടും അക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വാച്ചർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *