Your Image Description Your Image Description

കൊച്ചി : പൊതുസ്ഥലത്ത് മാലിന്യം തള്ളുന്ന വാഹനത്തെ വിട്ടുനല്‍കാൻ ബാങ്ക് ഗ്യാരന്റി ഏർപ്പെടുത്തി ഹൈക്കോടതി. ചെയ്യുന്ന കുറ്റത്തിന് നിസാര ഉപാധികളോടെ വാഹനങ്ങള്‍ വിട്ടുനല്‍കിയാല്‍ വീണ്ടും ആവർത്തിക്കാനിടയുണ്ടെന്നു കണ്ടെത്തിയതിനു തുടർന്നാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയത് .

തദ്ദേശസ്ഥാപനങ്ങള്‍ കർശനനിയന്ത്രണം കൊണ്ടുവന്നിട്ടും പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കടുപ്പമേറിയ നിബന്ധനകള്‍ അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത് .

രണ്ടുലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയടക്കമുള്ള ഉപാധികളോടെ വാഹനം വിട്ടയക്കാൻ കോടതി നിർദേശിച്ചു. ഇതിനുപുറമേ ഒരു ലക്ഷംരൂപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ജാമ്യക്കാരുടെ ബോണ്ടും കെട്ടിവെക്കണം. ആവശ്യപ്പെടുമ്ബോള്‍ വാഹനം ഹാജരാക്കാമെന്നും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും മജിസ്ട്രേറ്റ്‌കോടതിയില്‍ സത്യവാങ്മൂലം നല്‍കണം.

വിചാരണ തീരുംവരെ വാഹനം മറ്റെങ്ങോട്ടെങ്കിലും നീക്കുകയോ വാടകയ്ക്ക് നല്‍കുകയോ വില്‍ക്കുകയോ ചെയ്യരുത്. സമാന കുറ്റകൃത്യം ആവർത്തിച്ചാല്‍ പൊലീസിന് വാഹനം വീണ്ടും പിടിച്ചെടുക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

അതേസമയം തൃശ്ശൂർ സ്വദേശി എം.എ. സുഹൈല്‍ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേ ജലാശയത്തില്‍ കക്കൂസ് മാലിന്യം തള്ളിയതിന് ഇയാൾക്കെതിരെ കുന്നംകുളം പോലീസ് പിടിച്ചെടുത്ത വാഹനം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇയാൾ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. ഇതിനെതിരേ നല്‍കിയ ഹർജിയാണ് ഇപ്പോൾ കോടതി പരിഗണിച്ചത്.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *