Your Image Description Your Image Description

 

കൊച്ചി: ആമസോൺ ഇന്ത്യയും ജെൻറാരി ഗ്രീൻ മൊബിലിറ്റി ബിസിനസും (ജെൻറാരി) ഇന്ത്യയിൽ കാർബൺ മുക്ത ഡെലിവറി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണം പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി ആമസോൺ ഡെലിവറികൾക്കായി കൂടുതൽ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ ഉപയോഗിക്കും.

പങ്കാളിത്തത്തിൻറെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നൂറുകണക്കിന് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനും വിന്യസിക്കാനും ജെൻറാരി ലക്ഷ്യമിടുന്നു. ഇവ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ തന്ത്രപരമായി വിന്യസിക്കുകയും ഡെലിവറി സേവനത്തിന് സമഗ്രമായ സേവനങ്ങളും ജെൻറാരി നൽകും.

ആമസോൺ ഇന്ത്യയിലെ 400ലധികം നഗരങ്ങളിൽ കഴിഞ്ഞ ദശകത്തിൽ ഇവി ഉപയോഗം വർധിപ്പിക്കുന്നതിനായി വൻകിട-ചെറുകിട നിർമ്മാതാൾ, ഡെലിവറി സേവന ദാതാക്കൾ, ചാർജിംഗ് പോയിൻറ് ഓപ്പറേറ്റർമാർ, ഫിനാൻസിംഗ് കമ്പനികൾ എന്നിവരുമായി സഹകരിച്ചു വരികയാണ്. 2023-ൽ 7,200-ലധികം ഇവികൾ വിന്യസിച്ച ആമസോൺ 2025-ഓടെ 10,000 ഇവികൾ ഇന്ത്യയിലെ ഡെലിവറി മേഖലയിൽ വിന്യസിക്കുകയെന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *