Your Image Description Your Image Description

 

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനഃരാരംഭിക്കും. പുഴയിൽ ഇപ്പോൾ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച കാർവാറിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. നാവികസേനയുടെ നേതൃത്വത്തിൽ പുഴയിൽ റഡാർ പരിശോധന നടത്താനാണ് തീരുമാനം. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം. ഷിരൂർ ദൗത്യം തുടരുന്നതുമായി ബന്ധപ്പെട്ട കേസ് കർണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചില്ല.

 

നദിയിലെ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ നാവികസേന കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സോണാർ പരിശോധന നടത്തുക. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താനുള്ള നടപടി സ്വീകരിക്കും. അതിനു ശേഷം പുഴയുടെ അടിത്തട്ടിലേക്ക് പോയി ലോറിയുടെ ഉള്ളിലേക്ക് കടന്നുള്ള പരിശോധന നടക്കും.

കഴിഞ്ഞ അഞ്ചുദിവസമായി മഴ മാറി നിൽക്കുന്നതും തിരച്ചിലിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടം, എം.എൽ.എ., എസ്.പി. ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗം തിങ്കളാഴ്ച വൈകിട്ട് ചേർന്നിരുന്നു. ഈ യോഗത്തിലാണ് തിരച്ചിലുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *