Your Image Description Your Image Description

 

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ബി. എ. 2015 റഗുലേഷൻ ബാധകമായ സംസ്കൃതം സാഹിത്യം, സംസ്കൃതം ന്യായം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം, സംസ്കൃതം ജനറൽ, സംസ്കൃതം ആൻഡ് ഐ. ടി., ഡാൻസ് മോഹിനിയാട്ടം, ഡാൻസ് ഭരതനാട്യം, മ്യൂസിക് എന്നീ ബിരുദ പ്രോഗ്രാമുകളിലെ വിവിധ പരീക്ഷകൾ പാസ്സാകാൻ കഴിയാതിരുന്നവരും ഇന്റേണൽ പരീക്ഷകളുടെ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചവരുമായ വിദ്യാർത്ഥികളിൽ നിന്നും മേഴ്സി ചാൻസ് പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. കാലടി മുഖ്യകേന്ദ്രത്തിലാണ് മേഴ്സി ചാൻസ് പരീക്ഷകൾ നടത്തുക.

നിർദ്ദിഷ്ട കോഴ്സുകളുടെ എല്ലാ ഇന്റേണൽ പരീക്ഷകളും വിജയിച്ചവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. ബി. എ. പ്രോഗ്രാമിന് സെമസ്റ്റർ ഭേദമന്യേ 5000/-രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. 2015 റെഗുലേഷനിൽപ്പെട്ട 2015 മുതൽ 2019 വരെയുളള കാലഘട്ടത്തിൽ ബിരുദ പഠനം നടത്തി, ഇന്റേണൽ പരീക്ഷകളുടെ മാനദണ്ഡങ്ങൾ പൂർത്തീകരിച്ച എല്ലാ വിദ്യാർത്ഥികൾക്കും മേഴ്സി ചാൻസ് പ്രകാരം പരീക്ഷ എഴുതുന്നതിന് ഓരോ പേപ്പറിനും നിശ്ചയിക്കപ്പെട്ട നിർദ്ദിഷ്ട ഫീസിനൊപ്പം മേഴ്സി ചാൻസ് ഫീ ഇനത്തിൽ 5000/-രൂപ കൂടി അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇന്റേണൽ പരീക്ഷകളുടെ മാനദണ്ഡങ്ങൾ പൂർത്തിയാക്കാത്തവരുടെയും പാസ്സാകാത്തവരുടെയും അവസാന തീയതിക്ക് ശേഷം അപേക്ഷ സമർപ്പിക്കുന്നവരുടെയും അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. ഓൺലൈനായി അപേക്ഷിക്കണം. ഓഗസ്റ്റ് അഞ്ച് മുതൽ മേഴ്സി ചാൻസ് രജിസ്ട്രേഷൻ ആരംഭിക്കും. ഇരുനൂറ് രൂപ പിഴയോടെ ഓഗസ്റ്റ് 21 വരെയും ആയിരം രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 24 വരെയും അപേക്ഷകൾ സ്വീകരിക്കും. മേഴ്സി ചാൻസ് പരീക്ഷകളുടെ ഷെഡ്യൂൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *