Your Image Description Your Image Description
കേരള സംസ്ഥാന സാക്ഷരത മിഷന് അതോറിറ്റി പട്ടികജാതി വിഭാഗക്കാര്ക്കായി നടപ്പാക്കുന്ന നവചേതന പദ്ധതിക്ക് മേപ്പാടി ഗ്രാമ പഞ്ചായത്തില് തുടക്കമാകും. പദ്ധതിയുടെ അവലോകനവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്തില് സംഘാടക സമിതി യോഗം ചേര്ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോര്ഡിനേറ്റര് പി.വി. ശാസ്ത പ്രസാദ് പദ്ധതി വിശദീകരിച്ചു.
സമ്പൂര്ണ്ണ പട്ടികജാതി പ്രാഥമിക വിദ്യാഭ്യാസമെന്ന നേട്ടം കൈവരിക്കുന്നതിന് സഹായിക്കുന്ന ഉപപദ്ധതിയ്ക്ക് രൂപം നല്കും. എഴുത്തും വായനയും പഠിച്ച പട്ടികജാതി വിഭാഗക്കാരെ നാലാം തരം തുല്യതാ കോഴ്സില് രജിസ്റ്റര് ചെയ്യിക്കും. നവചേതന പദ്ധതിയുടെ സര്വ്വേ പരിശീലനം നാളെ (ഞായര്) മേപ്പാടി ഗവ. ഹയര് സെക്കന്ററി സ്‌കൂളില് നടക്കും. സര്വ്വേ ഉദ്ഘാടനം ജനുവരി 4 ന് മേപ്പാടി മണ്ണാത്തിക്കുണ്ട് എസ്.സി കോളനിയില് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *