Your Image Description Your Image Description
Your Image Alt Text

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്മാര്‍ക്കുള്ള ദ്വിദിന പരിശീലന ക്യാമ്പിന് ജില്ലയില്‍ തുടക്കമായി. പരിശീല പരിപാടി എഡിഎം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. രണ്ട് ബാച്ചുകളിലായി നാലു ദിവസമായാണ് പരിശീലനം നടിക്കുന്നത്.

തൊഴിലുറപ്പ് പദ്ധതി പ്രകാരം ബ്ലോക്ക് -ഗ്രാമപഞ്ചായത്തുകളിലെ തൊഴിലവസരങ്ങള്‍, ഇവയുടെ നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള വിശകലനവും പരിശീലനവുമാണ് നടക്കുന്നത്. രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ജനുവരി നാല്, അഞ്ച് തിയ്യതികളില്‍ നടക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ നടന്ന പരിപാടിയില്‍ എംജിഎന്‍ആര്‍ഇജിഎ ജോയിന്റ് ഡയറക്ടറും ജോയിന്റ് പ്രോഗ്രാം കോഡിനേറ്ററുമായ പി.സി മജീദ് അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയം ഭരണ ഡെപ്യൂട്ടി ഡയറക്ടര്‍ പി ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഇഎഫ്എംഎസ് ഓപ്പറേറ്റര്‍ പി.കെ.അജ്മല്‍ സ്വാഗതവും ബത്തേരി ബ്ലോക്ക് അക്കൗണ്ടന്റ് ഗിരീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *