Your Image Description Your Image Description

 

കൊച്ചി: പോളിസി ഉടമകൾക്കും കുടുംബത്തിനും സാമ്പത്തിക സുരക്ഷയും മനസമാധാനവും നൽകുന്ന സാമ്പത്തിക ആസൂത്രണത്തിലെ നിർണായകമായ ഒരു ഘടകമാണ് ടേം ഇൻഷൂറൻസ്. താങ്ങാനാവുന്ന പ്രീമിയത്തിൽ ജീവിത പരിരക്ഷ നൽകുന്ന ടേം ഇൻഷൂറൻസ് പോളിസി ഉടമയുടെ അപ്രതീക്ഷിത വിയോഗം ഉണ്ടായാൽ ആവശ്യമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കും. ഇത്തരത്തിലുള്ളതും സമഗ്ര ടേം പരിരക്ഷയുടെ പ്രാധാന്യം മനസിലാക്കുന്നതുമായ ഒരു പദ്ധതിയാണ് ബജാജ് അലയൻസ് ലൈഫ് ഇ ടച്ച്. മൂന്നു വിവിധ വേരിയൻറുകളിൽ നിന്നു മൂല്യമേറിയ സവിശേഷതകൾ തെരഞ്ഞെടുത്ത് പോളിസി ഉടമയുടെ കുടുംബത്തെ അവരുടെ ജീവിത ലക്ഷ്യങ്ങൾ കൃത്യമായ പാതയിലൂടെ മുന്നോട്ടു കൊണ്ടു പോകാൻ സഹായിക്കും.

വിപണിയിൽ നവീനവും മൂല്യമേറിയതുമായ ബജാജ് അലയൻസ് ലൈഫ് ഇ ടച്ച് പോലുള്ള പദ്ധതികൾ താങ്ങാനാവുന്ന വില നിലവാരത്തിൽ ലഭിക്കുമ്പോൾ ആവശ്യമായ പരിരക്ഷയുടെ പ്രാധാന്യത്തെ കുറിച്ചു മനസിലാക്കേണ്ടത് ഉപഭോക്താക്കളെ സംബന്ധിച്ച് ഏറെ നിർണായകമാണ്. കുറഞ്ഞ തോതിലെ ഇൻഷൂറൻസ് ഇന്ത്യയിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ തക്കവണ്ണം ആവശ്യമായ പരിരക്ഷ പലർക്കുമില്ല. ഒരു വ്യക്തിയുടെ വാർഷിക വരുമാനത്തിൻറെ കുറഞ്ഞത് പത്തു മടങ്ങെങ്കിലും ഇൻഷൂറൻസ് പരിരക്ഷ വേണമെന്നതാണ് പൊതു തത്വം. സമഗ്രമായ ആരോഗ്യ മാനേജുമെൻറ് സേവനങ്ങൾ കൂടി ലഭ്യമാക്കുന്ന ബജാജ് അലയൻസ് ലൈഫ് ഇ ടച്ച് പോളിസി ഉടമകളെ ഈ നിലവാരം നേടാൻ സഹായിക്കുന്നതാണ്.

ബജാജ് അലയൻസ് ലൈഫ് ഇ ടച്ചിന് മൂന്നു വേരിയൻറുകളാണുള്ളത്. ലൈഫ് ഷീൽഡ്, ലൈഫ് ഷീൽഡ് ആർഒപി, ലൈഫ് ഷീൽഡ് പ്ലസ് എന്നിവയാണവ. അപകടത്തെ തുടർന്ന് പൂർണ സ്ഥിര വൈകല്യമോ ടെർമിനൽ ഇൽനെസോ ഉണ്ടാകുന്ന വേളയിൽ പ്രീമിയം ഒഴിവാക്കുന്ന സവിശേഷത അടക്കം ചെയ്താണ് ഈ മൂന്നു വേരിയൻറുകളും എത്തുന്നത്. ലൈഫ് ഷീൽഡ് ആർഒപി വേരിയൻറിൽ പോളിസി കാലാവധിയെത്തുമ്പോൾ പോളിസി ഉടമയ്ക്ക് ആകെ പ്രീമിയത്തിന് തുല്യമായ തുക ലഭിക്കും. ലൈഫ് ഷീൽഡ് പ്ലസ് വേരിയൻറിൽ അപകടത്തെ തുടർന്ന് ദൗർഭാഗ്യകരമായ വിയോഗം ഉണ്ടായാൽ പതിവു ഡെത്ത് ബെനഫിറ്റിനു പുറമെ അധിക പേ ഔട്ട് കൂടി നൽകും.

വനിതകൾക്കിടയിൽ ടേം ഇൻഷൂറൻസിൻറെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ കമ്പനി സമഗ്രമായ ക്ഷേമത്തിനായുള്ള പ്രതിബദ്ധത വർദ്ധിപ്പിച്ചു. എളുപ്പത്തിലും വേഗത്തിലുമുള്ള വൈദ്യ സൗകര്യങ്ങൾ ഇതിലൂടെ ലഭ്യമാക്കുകയും ഒരൊറ്റ പദ്ധതിയിലൂടെ ഉപഭോക്താക്കളെ അവരുടെ മൊത്തത്തിലുള്ള ആരോഗ്യ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യുകയാണ്.

സമഗ്രമായ ആരോഗ്യ പരിശോധനകളും, ചെറിയ ചികിത്സകൾ പതിവ് ഒപിഡി ഇൻ-ക്ലിനിക് കൺസൾട്ടേഷനുകളും ഇതിൽ ഉൾപ്പെടുന്നു. മെഡിക്കൽ കൺസൾട്ടേഷനുകളിലേക്കും സമഗ്രമായ ക്ഷേമ ഓഫറുകളിലേക്കും ഇത് തൽക്ഷണ ആക്സസ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *