Your Image Description Your Image Description

 

ഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിക്ഷേപ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന വഞ്ചനാപരമായ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ HDFC ബാങ്ക് ഉപഭോക്താക്കളെ ഉപദേശിച്ചു. ഉപഭോക്താക്കളെ സംരക്ഷിക്കാൻ വേണ്ടി സംഭവനീയമായ നിക്ഷേപ തട്ടിപ്പുകളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

നിക്ഷേപ തട്ടിപ്പുകളുടെ കാര്യത്തിൽ, സ്റ്റോക്കുകൾ, ഐപിഒകൾ, ക്രിപ്‌റ്റോകറൻസി, ബിറ്റ്‌കോയിൻ തുടങ്ങിയ നിക്ഷേപങ്ങളിൽ വഞ്ചകർ അസാധാരണമാം വിധം ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതായി കാണുന്നു. ഇതിൽ വ്യാജ ഓട്ടോമേറ്റഡ് നിക്ഷേപ പ്ലാറ്റ്‌ഫോമുകളോ ആപ്പുകളോ സൃഷ്ടിക്കുന്നത് ഉൾപ്പെടുന്നു. അവിടെ ഇരകൾക്ക് ഉയർന്ന പ്രതിഫലം സൂചിപ്പിക്കുന്ന വ്യാജ ഡാഷ് ബോർഡുകൾ കാണാൻ സാധിക്കും . ഉയർന്ന വരുമാനമുള്ള ഈ നിക്ഷേപ പദ്ധതികളിൽ ചേരാൻ ആളുകളെ ക്ഷണിച്ച്‌ കൊണ്ട് ഇത്തരം പ്ലാറ്റ്‌ഫോമുകൾ സോഷ്യൽ മീഡിയയിൽ പ്രമോട്ടുചെയ്യുന്നത് കാണാം, അവ യഥാർത്ഥത്തിൽ വ്യാജമാണ്. വഞ്ചകർ സാധാരണയായി സോഷ്യൽ എഞ്ചിനീയറിംഗ് തന്ത്രങ്ങളിലൂടെ ആളുകളെ ചൂഷണം ചെയ്യുന്നു, എന്നിരുന്നാലും ജാഗ്രത പുലർത്തുകയും കൃത്യമായ ശ്രദ്ധയ്ക്ക് ശേഷം മാത്രം ഇടപാട് നടത്തുകയും ചെയ്യുന്നത് വഞ്ചകരിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *