Your Image Description Your Image Description

കൊച്ചി : സിപ്ല ലിമിറ്റഡ് പേഷ്യന്റ് ഔട്ട് റീച്ച് സംരംഭമായ ബ്രീത്ത് ഫ്രീ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ആസ്തമ പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തിരിച്ചറിയാൻ സഹാ യിക്കുകയാണ് യാത്രയുടെ ലക്ഷ്യം. മൂന്ന് മാസത്തിനുള്ളിൽ, രാജ്യത്തുടനീളം 4,000- ത്തിലധികം ക്യാമ്പുകൾ സംഘടിപ്പിക്കുകയും 350,000-ത്തിലധികം ആളുകളെ പരിശോധിക്കുകയും ചെയ്യും. ഡോ. അഖിലേഷ് കെ. പൾമണോളജിസ്റ്റും റെസ്പിറേറ്ററി മെഡിസിൻ പ്രൊഫസറുടെ അഭിപ്രായപ്രകാരം “ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മാറ്റാനാവാത്തതാണെങ്കിലും, നേരത്തെയുള്ള രോഗനിർണയത്തിലൂടെയും സമയബന്ധിതമായ മെഡിക്കൽ ഇടപെടലിലൂടെയും രോഗാവസ്ഥയിൽ നിയന്ത്രണം നേടാനും സാധാരണ ജീവിതം നയിക്കാനും സാധ്യമാണ് 4. എന്നിരുന്നാലും, പലപ്പോഴും, ചെറിയ പട്ടണങ്ങളിലെ രോഗികൾക്ക് മതിയായ വൈദ്യസഹായം ലഭി ക്കാറില്ല അല്ലെങ്കിൽ ആസ്ത്മ പോലുള്ള അവസ്ഥകളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് അവർ ബോധവാൻമാരായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *