Your Image Description Your Image Description

 

തിരുവനന്തപുരം: യുവതി വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി . കല്ലറ മുതുവിള വൈദ്യൻമുക്ക് സ്വദേശി സുമ(37)യാണ് തീകൊളുത്തി ആത്മഹത്യചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. രണ്ടാമത്തെ പ്രസവത്തിന് ശേഷം സുമയ്ക്ക് മാനസികസമ്മർദം കൂടുതലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രസവത്തിന് ശേഷം ശാരീരികപ്രശ്‌നങ്ങളും അലട്ടിയിരുന്നു. സംഭവത്തിൽ പാങ്ങോട് പോലീസ് കേസെടുത്തു.

സുമയുടെ ഭർത്താവ് ശരത് വർക്ക്‌ഷോപ്പ് ജീവനക്കാരനാണ്. രണ്ട് കുട്ടികളുണ്ട്. മക്കൾ സ്‌കൂളിൽ പോയതിന് ശേഷം വീട്ടിൽ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. വീടിന്റെ രണ്ടുവശത്തെയും വാതിലുകൾ അടച്ചിട്ടശേഷം യുവതി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ വാതിൽ തകർത്ത് അകത്ത് കയറിയാണ് തീയണച്ചത്. വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *