Your Image Description Your Image Description

 

കൊച്ചി: ആറ് പുതിയ കസ്റ്റമർ ടച്ച് പോയിൻറുകൾ ഉദ്ഘാടനം ചെയ്തു കൊണ്ട് ഫോക്സ്വാഗൺ ഇന്ത്യ കേരളത്തിലെ ശൃംഖലയുടെ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നു. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ സിറ്റി സ്റ്റോറുകളും കൊച്ചിയിൽ പുതിയ ബോഡി ഷോപ്പ് സൗകര്യവുമായി കേരളത്തിലെ സുപ്രധാന വിപണികളിലെ സാന്നിധ്യം വിപുലമാക്കുകയാണ്. ഇതിലൂടെ സംസ്ഥാനത്തെ സാന്നിധ്യം 21 വിൽപന കേന്ദ്രങ്ങളും 16 സർവീസ് കേന്ദ്രങ്ങളിലുമായി വർധിക്കും.

ഊർജ്ജസ്വലമായ സമ്പദ്ഘടനയും ശക്തമായ ഉപഭോക്തൃ അടിത്തറയുമുളള കേരളം ഫോക്സ്വാഗനെ സംബന്ധിച്ച് എന്നും സുപ്രധാന വിപണിയാണെന്ന് ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആഷിഷ് ഗുപ്ത പറഞ്ഞു. പുതിയ ടച്ച് പോയിൻറുകൾ ഉദ്ഘാടനം ചെയ്തതും ടൈഗൻറേയും വിർച്വസിൻറേയും പ്രത്യേക ഓണം സെലിബ്രിറ്റി എഡിഷൻ അവതരിപ്പിക്കുന്നതും കേരള വിപണിക്ക് പ്രീമിയം, ജർമൻ എഞ്ചിനിയേഡ് വാഹനങ്ങൾ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള സാക്ഷ്യപത്രമാണ് അദ്ദേഹം പറഞ്ഞു.

പുതിയ സിറ്റി സ്റ്റോറുകളിലൂടെ 5-സ്റ്റാർ ജിഎൻസിഎപി സുരക്ഷാ റേറ്റിങ് ഉള്ള ടൈഗൺ വിർച്വസ്, ബ്രാൻഡിൻറെ ആഗോള പ്രശസ്തി നേടിയ ടിഗ്വാൻ എസ് യു വി തുടങ്ങിയവ അവതരിപ്പിക്കും. കോഴിക്കോട് സിറ്റി സ്റ്റോറിൽ രണ്ടു കാറുകളും തിരുവനന്തപുരം, കൊച്ചി ഔട്ട്ലെറ്റുകൾ ബ്രാൻഡിൻറെ മൂന്നു കാറുകളുമാകും ഡിസ്പ്ലെ ചെയ്യുക.

കൊച്ചിയിലെ പുതിയ ബോഡി ഷോപ്പ് 11 സർവീസ് ബേകളുമായാണ് എത്തുന്നത്. എക്സ്പ്രസ് സർവീസ്, സമ്പൂർണ ബോഡി റിപ്പയർ തുടങ്ങിയ സമഗ്രമായ സേവനങ്ങൾ ഇവിടെ ലഭ്യമാകും. കാര്യക്ഷമമായ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളിലൂടെ ഈ മേഖലയിലെ ഫോക്സ്വാഗൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാനാകുന്ന സേവനങ്ങളാകും പ്രദാനം ചെയ്യുക.

ഫ്യൂണിക്സ് കാർസ് മാനേജിങ് ഡയറക്ടർ അജിത്ത് ഭാസ്ക്കരൻറെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് മാസത്തിനിടെ കോഴിക്കോട് പുതിയ സിറ്റി സ്റ്റോറിനു പുറമെ പാലക്കാടും കൊടുങ്ങല്ലൂരിലും രണ്ട് വിൽപന-സേവന കേന്ദ്രങ്ങൾ കൂടി കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്.

ഇവിഎം മോട്ടോർസ് മാനേജിങ് ഡയറക്ടറായ സാബു ജോണി ആയിരിക്കും കൊച്ചിയിലെ ബോഡി ഷോപ്പിനു പുറമെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും സിറ്റി സ്റ്റോറുകൾക്കും നേതൃത്വം നൽകുക. ഈ ടച്ച് പോയിൻറുകളിലെല്ലാം കൂടി പരിശീലനം 60 വിൽപന, സേവന എക്സിക്യൂട്ടീവുമാരാവും ഉണ്ടാകുക. ഇവർ ഉപഭോക്തൃ കേന്ദ്രീകൃതവും സുഗമവുമായ സേവനങ്ങൾ ഉറപ്പാക്കും.

വരുന്ന ഉൽസവ ആവേശത്തെ ഊർജ്ജസ്വലമാക്കിക്കൊണ്ട് വിർച്വസിൻറേയും ടൈഗണിൻറേയും സ്പെഷൽ സെലിബ്രിറ്റി ഓണം എഡിഷൻ അവതരിപ്പിച്ചിട്ടുണ്ട്. മുന്നിലെ പാർക്കിങ് സെൻസറുകൾ, ഡ്യൂവൽ ടോൺ ഹോൺ, പഡ്ഡിൽ ലാമ്പുകൾ, ടിഎസ്ഐ ഫെൻഡർ ബാഡ്ജ് തുടങ്ങി നിരവധി സവിശേഷതകളാണ് അതിലുള്ളത്.

ഇന്ത്യയിലുടനീളം ബ്രാൻഡിൻറെ ലഭ്യത വർധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുമുള്ള ലക്ഷ്യവുമായി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഫോക്സ്വാഗൺ കേരളത്തിലെ ശൃംഖല വിപുലീകരിക്കുന്നത്. ഇരുന്നൂറിൽ ഏറെ വിൽപന കേന്ദ്രങ്ങളും 140-ൽ ഏറെ സർവീസ് കേന്ദ്രങ്ങളുമായി ദേശീയ തലത്തിൽ മുന്നേറുന്ന ഫോക്സ്വാഗൺ തങ്ങളുടെ സാന്നിധ്യം വിപുലമാക്കാനും ഇന്ത്യിൽ പ്രീമിയം വാഹന സൗകര്യങ്ങൾ വർധിപ്പിക്കാനുമുള്ള നീക്കങ്ങൾ തുടരുകയാണ്.

ഫോക്സ്വാഗൺ ഉൽപന്നങ്ങളേയും സേവനങ്ങളേയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഉപഭോക്താക്കൾക്ക് ഏറ്റവും അടുത്തുള്ള ഫോക്സ്വാഗൺ ഷോറൂം www.volkswagen.co.in എന്നിവ സന്ദർശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *