Your Image Description Your Image Description
Your Image Alt Text

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപി ശക്തി തെളിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ബിജെപിയുടെ ശക്തി വര്‍ധിച്ചു വരുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി.

2024 ലും ബിജെപി അധികാരത്തിലെത്തും. ലോക്‌സഭാ സീറ്റുകളുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടുകക്ഷി സര്‍ക്കാരിനെ രാജ്യത്തിന് ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കുന്നത് ബിജെപിയില്‍ ആദ്യമല്ലെന്നും ഒരു ഭരണ പരിചയവുമില്ലാതെയാണ് താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളതെല്ലാം കുടുംബ പാര്‍ട്ടികളായതിനാലാണ് ഇതൊരു പുതിയ ട്രെന്‍ഡായി തോന്നുന്നതെന്നും മോദി പരിഹസിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *