Your Image Description Your Image Description
Your Image Alt Text

ബംഗളൂരു:  കര്‍ണാടകയില്‍ ഫ്‌ലാറ്റിന്റെ 33-ാമത്തെ നിലയില്‍ നിന്ന് വീണു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ മരിച്ചു.

കിഴക്കന്‍ ബംഗളൂരുവില്‍ കെ ആര്‍ പുരയ്ക്ക് സമീപം ഭട്ടരഹള്ളിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

പുതുവത്സര ആഘോഷത്തിന് മുന്നോടിയായി നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കൂട്ടുകാരന്റെ ഫ്‌ലാറ്റില്‍ എത്തിയതാണ് 27കാരനായ ദിവ്യാന്‍ഷു ശര്‍മ്മ. രാവിലെ പാത്രത്തിലെ സിഗരറ്റ് ചാരം കളയാന്‍ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലേക്ക് പോയ സമയത്താണ് അപകടം ഉണ്ടായത്.

സിഗരറ്റ് ചാരം കളയാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *