Your Image Description Your Image Description

ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. വ്യാപകമായ ചോദ്യക്കടലാസ് ചോർച്ച ഉണ്ടായിട്ടില്ല. പട്‌നയിലും ഹസാരിബാഗിലും മാത്രമായിരുന്നെന്നും ചോദ്യകടലാസ് ചോർച്ചയുണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

പേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ഉണ്ടായിട്ടും നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചാണ് സുപ്രിംകോടതി വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്.

വീണ്ടും പരീക്ഷ നടത്തിയാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും സുപ്രിംകോടതി ജൂലൈ 23 ന് പുറപ്പെടുവിച്ച വിധിയിലുണ്ടായിരുന്നു. 24 ലക്ഷം വിദ്യാർഥികളെയാണ് പുനഃപരീക്ഷ ബാധിക്കുക.ചോദ്യപേപ്പർ വ്യാപകമായി ചോർന്നതിന് തെളിവില്ലെന്ന് നിരീക്ഷിച്ച സുപ്രിംകോടതി പരീക്ഷയുടെ പവിത്രതയെ അത് ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *