Your Image Description Your Image Description

 

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ ടാറ്റ മോട്ടോർസിന്റെ ടാറ്റ പഞ്ച് ഏറ്റവും വേഗത്തിൽ 4 ലക്ഷം വിൽപ്പനയെന്ന സുവർണ നേട്ടം സ്വന്തമാക്കി. വെറും 34 മാസത്തിനുള്ളിലാണ് ടാറ്റ പഞ്ച് ഈ നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ 2021 ഒക്ടോബറിലാണ് ഇന്ത്യയിൽ ടാറ്റ പഞ്ച് ലോഞ്ച് ചെയ്തത്. ഇന്ത്യൻ ഭൂമികയിൽ മികച്ച ഡ്രൈവിംഗ് അനുഭവം ഉറപ്പുനൽകുന്ന എസ്‌യുവിയാണ് ടാറ്റയുടെ പഞ്ച്. ആദ്യ ഫ്രണ്ട് വീൽ ഡ്രൈവ് എസ്‌യുവികളിലൊന്നുകൂടിയാണിത്.

ലോഞ്ചിന് ശേഷം സുരക്ഷയ്ക്കുള്ള ജിഎൻക്യാപ് 5 സ്റ്റാർ റേറ്റിംഗും ടാറ്റ പഞ്ച് കരസ്ഥമാക്കി. ആഗസ്ത് 2022ൽ 10 മാസത്തിനുള്ളിൽ 1 ലക്ഷം വിൽപ്പനയെന്ന നേട്ടവും പഞ്ച് നേടി. അടുത്ത 9 മാസം കഴിഞ്ഞപ്പോഴേക്കും 2 ലക്ഷം വിൽപ്പനയെന്ന നേട്ടവും പഞ്ച് കരസ്ഥമാക്കി. പിന്നീടുള്ള 7 മാസത്തിൽ 3 ലക്ഷമെന്ന നേട്ടത്തിലേക്കും ടാറ്റ പഞ്ചെത്തി. കൂടാതെ 2023ൽ നൂതന ട്വിൻ സിലിണ്ടർ ടെക്‌നോളജിയോടെ പുറത്തിറക്കിയ പഞ്ച് ഐസിഎൻജിയും 2024 ജനുവരിയിൽ പുറത്തിറക്കിയ പഞ്ച് ഇവിയും വിപണിയിൽ ടാറ്റയുടെ വിൽപ്പന വീണ്ടും ഉയരുന്നതിന് കാരണമായി.

ഇന്ത്യൻ ഉപഭോക്താക്കളെ മനസ്സിലാക്കുന്നതിൽ ടാറ്റ മോട്ടോർസ് എന്നും മുന്നിലാണ്. കൂടതൽ മികച്ച ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്കായി നൽകുവാൻ ഇതിലൂടെ സാധിക്കുന്നു. പഞ്ച് അവതരിപ്പിച്ചതിലൂടെ പുതിയൊരു സബ് സെഗ്മെന്റ് അവതരിപ്പിക്കുക മാത്രമല്ല, എസ്‌യുവിയെ ജനാധിപത്യവത്ക്കരിക്കുകകൂടിയാണ് ഞങ്ങൾ ചെയ്തത്. ഉപഭോക്താക്കൾ പഞ്ചിനെ സ്വീകരിക്കുന്നുവെന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. ഈ ഉപഭോക്തൃ അടിത്തറയാണ് അതിന്റെ ബ്രാൻഡ് അംബാസിഡേർസും. അടുത്ത 1 ലക്ഷമെന്ന നേട്ടം ഇതിലും വേഗത്തിൽ കൈവരിക്കാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. – ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലി. ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ വിവേക് ശ്രീവാസ്തവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *