Your Image Description Your Image Description

ആ​ഗ്ര : ഭൂമി തർക്കത്തിൻ്റെ പേരിൽ ഉത്തർപ്രദേശിലെ ആ​ഗ്രയിൽ നാല് പേർ ചേർന്ന് യുവാവിനെ ജീവനോടെ കുഴിച്ചുമൂടി. രൂപ് കിഷോർ എന്ന 24കാരനെയാണ് കുഴിച്ചു മൂടിയത് . ഇയാൾ മരിച്ചെന്ന് കരുതി കുഴിച്ചു മൂടുകയായിരുന്നു .അങ്കിത്, ഗൗരവ്, കരൺ, ആകാശ് എന്നീ നാല് പേർ ചേർന്ന് തന്നെ ആക്രമിച്ചതായി രൂപ് കിഷോർ ആ​ഗ്ര പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . ഭൂമി തർക്കത്തെ തുടർന്ന് ഉണ്ടായ അടിയിൽ കിഷോറിന് ബോധം നഷ്ടമായി. ശേഷം മരിച്ചെന്ന് കരുതി കൃഷിയിടത്തിൽ കുഴിച്ചിട്ടു. തുടർന്ന്കുഴിച്ചിട്ട സ്ഥലത്ത് തെരുവ് നായ്ക്കൾ കാലു കടിച്ചപ്പോഴാണ് ബോധം വന്നതെന്നും പേടിച്ച് ഉറക്കെ കരഞ്ഞപ്പോൾ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചെതെന്നും രൂപ് കിഷോർ പറഞ്ഞു.

മകനെ ജൂലൈ 14ന് നാലുപേർ ചേർന്ന് വീട്ടിൽ നിന്ന് കൊണ്ടുപോയതെന്ന് രൂപ് കിഷോറിന്റെ അമ്മയും അയൽവാസികളും പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ഒളിവിൽപ്പോയ നാലു പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *