Your Image Description Your Image Description

ചെന്നൈ : വിജയ് സേതുപതിയുടെ ബോക്സ് ഓഫീസിലെ തിരിച്ചുവരവ് മഹാരാജ. 100 കോടിയുടെ കളക്ഷൻ നേടി . 20 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് മഹാരാജ. ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന്‍ സ്റ്റുഡിയോസ് ബാനറുകളില്‍ സുധന്‍ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ നിർമിച്ച ചിത്രം 50-ാമത്തെ വിജയ് സേതുപതിയുടെ കരിയറിലെ ചിത്രം എന്ന പ്രത്യേകതയിലാണ് തിയറ്ററുകളില്‍ എത്തിയത്.

എന്നാൽ താരം 20 കോടി എന്ന ബജറ്റ് വര്‍ധിപ്പിക്കേണ്ട എന്ന് പറഞ്ഞ് പ്രതിഫലം വാങ്ങാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . ശേഷം ചിത്രം 100 കോടിയില്‍ കേറിയാൽ നല്ലൊരു തുക അദ്ദേഹത്തിന് നിര്‍മ്മാതാവില്‍ നിന്ന് ലഭിക്കും. ചിത്രത്തിന്റെ രചനയും സംവിധാനവും നിതിലന്‍ സ്വാമിനാഥനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒടിടിയില്‍ ചിത്രം എത്തിയപ്പോള്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടായത്

 

Leave a Reply

Your email address will not be published. Required fields are marked *