Your Image Description Your Image Description

പ​ന്ത​ളം: ടി​പ്പ​ര്‍ ലോ​റി ത​ട്ടി വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം.ടി​പ്പ​ര്‍ ലോ​റി ത​ട്ടി സ്‌​കൂ​ട്ട​റി​ല്‍ നിന്ന് വീണാണ് വീ​ട്ട​മ്മ മരിച്ചത്. കീ​രു​കു​ഴി കു​രി​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ജോ​യി തോ​മ​സി​ന്‍റെ ഭാ​ര്യ ലാ​ലി ജോ​യി​യാ​ണ് (60) മ​രി​ച്ച​ത്.

പ​ന്ത​ളം ന​ഗ​ര​സ​ഭാ ഓ​ഫി​സി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11.30നാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കെ​എ​സ്എ​ഫ്ഇ പ​ന്ത​ളം ശാ​ഖ​യി​ല്‍ എ​ത്തി​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് സ്‌​കൂ​ട്ട​ര്‍ എ​ടു​ത്ത് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​മി​തവേ​ഗ​ത്തി​ൽ വ​ന്ന ലോ​റി ഹാ​ന്‍​ഡി​ലി​ല്‍ ത​ട്ടി സ്‌​കൂ​ട്ട​ര്‍ വ​ല​ത്തേ​ക്കും ലാ​ലി ലോ​റി​യു​ടെ അ​ടി​യി​ലേ​ക്കും തെ​റി​ച്ചുവീ​ഴു​ക​യാ​യി​രു​ന്നു. ലോ​റി​യു​ടെ പി​ന്‍ച​ക്രം ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി ത​ത്​ക്ഷ​ണം മ​ര​ണം സം​ഭ​വി​ച്ചു.പ​ന്ത​ളം പോ​ലീ​സെത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *