Your Image Description Your Image Description

എൻജിനിയറിങ് പ്രവേശനത്തിൽ ഗവൺമെൻറ്‌ വിഭാഗത്തിൽ ഓൾ ഇന്ത്യ ക്വാട്ട (ബാധകമെങ്കിൽ), കേന്ദ്രസർക്കാർ നോമിനേഷൻ, മാനേജ്മെൻറ്‌ ക്വാട്ട സീറ്റുകൾ (എയ്ഡഡ് കോളേജ്) തുടങ്ങിയവ ഈ അലോട്മെൻറിന്റെ പരിധിയിൽവരില്ല. ബാക്കിയുള്ള സീറ്റുകൾ പ്രവേശനപരീക്ഷാ കമ്മിഷണറുടെ അലോട്മെന്റിന്റെ പരിധിയിൽവരും.

സർക്കാർ കോസ്റ്റ് ഷെയറിങ്/സർവകലാശാലാ നിയന്ത്രിത എൻജിനിയറിങ് കോളേജുകളിൽ ഈ പ്രക്രിയവഴി അലോട്മെൻറിനുള്ള, സീറ്റുകളുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ചിലതിൽ ഗവൺമെൻറ്‌ സീറ്റുകൾ മാത്രവും മറ്റുചിലതിൽ ഗവൺമെൻറ്‌/മാനേജ്മെൻറ് സീറ്റുകളും അലോട്മെൻറിൽ ഉൾപ്പെടുന്നു.

ഈ വിഭാഗത്തിൽ സി.ഇ.ഇ. വഴിയുള്ള അലോട്മെൻറ് സീറ്റുകൾ:

കേപ്: 90 ശതമാനം ഗവൺമെൻറ്‌ സീറ്റ്, അഞ്ചുശതമാനം മാനേജ്മെൻറ്‌ സീറ്റ് (സഹകരണമേഖലയിലെ ജീവനക്കാരുടെ മക്കൾക്ക്)
സി.പി.എ.എസ്., കോഴിക്കോട് സർവകലാശാലാ കോളേജ്, -95 ശതമാനം ഗവ. സീറ്റ്
കെ.എസ്.ആർ.ടി.സി. – 50 ശതമാനം ഗവൺമെൻറ്‌, 35 ശതമാനം മാനേജ്‌മെൻറ്‌
മറ്റ് കോസ്റ്റ് ഷെയറിങ് കോളേജുകൾ: 50 ശതമാനം ഗവൺമെൻറ്‌, 45 ശതമാനം മാനേജ്മെൻറ്‌
സ്വകാര്യ സ്വാശ്രയ/ഓട്ടോണമസ് സ്വാശ്രയ കോളേജുകളിൽ 50 ശതമാനം ഗവൺമെൻറ്‌ സീറ്റുകൾ ഈ അലോട്മെൻറിന്റെ പരിധിയിൽവരും.

ഗവൺമെൻറ്‌ വിഭാഗം കോളേജുകൾ:

(i) ഗവ./എയ്ഡഡ്/ഓട്ടോണമസ് എയ്ഡഡ് എൻജിനിയറിങ് കോളേജുകൾ -8650 രൂപ

(ii) കേരള കാർഷിക സർവകലാശാല – അഗ്രിക്കൾച്ചറൽ എൻജിനിയറിങ് -15,000 രൂപ, ഫുഡ് ടെക്നോളജി -53,000 രൂപ

(iii) വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്-ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി -8400 രൂപ

(iv) ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് – ഫുഡ് ടെക്നോളജി – 66,000 രൂപ

മറ്റു വിഭാഗങ്ങളിലെ കോളേജുകളിലെ ഫീസ് വിജ്ഞാപനത്തിൽ ലഭ്യമാണ്. ഓപ്ഷൻ പേജിൽ ഓരോ ഓപ്ഷനുനേരേയും ഇതു കാണാൻകഴിയും

ഫാർമസി: ഗവൺമെൻറ്‌ ഫാർമസി കോളേജ് – 17,370, സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജ് – 1,03,645 രൂപ. ഇവിടെ ഇതുകൂടാതെ സ്പെഷ്യൽ ഫീസ് – 39,771

എ.ഐ.സി.ടി.ഇ. ട്യൂഷൻഫീ വേവർ സ്കിം, ഓപ്ഷൻ രജിസ്ട്രേഷന് സൗജന്യസേവനം നൽകുന്ന ഫെസിലിറ്റേഷൻ സെൻററുകൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ വിജ്ഞാപനത്തിൽ/വെബ്സൈറ്റിൽ ഉണ്ട്. ഫലം തടഞ്ഞുവെക്കപ്പെട്ടവർക്കും ഓപ്ഷൻ രജിസ്റ്റർചെയ്യാം. മൂന്നിന് വൈകീട്ട് മൂന്നിനകം അവർ അപേക്ഷയിലെ അപാകം പരിഹരിച്ചാൽമാത്രമേ അലോട്മെൻറിനായി പരിഗണിക്കുകയുള്ളൂ.

 

Leave a Reply

Your email address will not be published. Required fields are marked *