Your Image Description Your Image Description

ചെന്നൈയിലെ ആവഡിയിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. 320 ഒഴിവുണ്ട്. 2020, 2021, 2022, 2023, 2024 വര്‍ഷങ്ങളില്‍ എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ബിരുദം/ഡിപ്ലോമ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കോഴ്സ് പാസായവര്‍ക്കാണ് അവസരം. പരിശീലനം ഒരുവര്‍ഷം.

ഗ്രാജുവേറ്റ് അപ്രന്റിസ് (എന്‍ജിനീയറിങ്/ടെക്നോളജി): ഒഴിവ്-110 (മെക്കാനിക്കല്‍ എന്‍ജിനീയറിങ് 50, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്-30.കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഐ.ടി.-7, സിവില്‍ എന്‍ജിനീയറിങ്-5, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-18). സ്‌റ്റൈപ്പന്‍ഡ്: 9,000 രൂപ. യോഗ്യത: ഫുള്‍ ടൈം എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം..

ഡിപ്ലോമ (ടെക്നീഷ്യന്‍): ഒഴിവ്: 110 (മെക്കാനിക്കല്‍ എന്‍ജിനീയറിങ്-50, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്-30, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഐ.ടി.-7, സിവില്‍ എന്‍ജിനീയറിങ്-5, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്-18). സ്‌റ്റൈപ്പന്‍ഡ്: 8,000 രൂപ. യോഗ്യത: എന്‍ജിനീയറിങ്/ടെക്നോളജിയില്‍ ഫുള്‍ ടൈം ഡിപ്ലോമ.

നോണ്‍-എന്‍ജിനീയറിങ്: ഒഴിവ്-100. സ്‌റ്റൈപ്പന്‍ഡ്: 9,000 രൂപ. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം. അപേക്ഷ: ഗവണ്‍മെന്റിന്റെ അപ്രന്റിസ് പോര്‍ട്ടലുകള്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ബന്ധപ്പെട്ട വിഷയങ്ങളില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്-ലിസ്റ്റ് ചെയ്താകും തിരഞ്ഞെടുപ്പ്. ഷോര്‍ട്ട്-ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുമുണ്ടായിരിക്കും. നിലവില്‍ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും ഒന്നോ അതിലധികമോ വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാന്‍ അര്‍ഹരല്ല. അവസാന തീയതി: ഓഗസ്റ്റ് 19. വിശദവിവരങ്ങള്‍ക്ക് http://boat-srp.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *