Your Image Description Your Image Description

 

31-ന്ഈ വർഷത്തെ ഓണം ബമ്ബർ പ്രകാശനവും മണ്‍സൂണ്‍ ബമ്ബർ നറുക്കെടുപ്പും ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരം ഗോർഖി ഭവനില്‍ വച്ച് നടക്കും.

ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ ചലചിത്ര താരം അർജുൻ അശോകന് നല്‍കി പ്രകാശനം ചെയ്യും.

തുടർന്ന് ഒന്നാം സമ്മാനത്തിനുള്ള മണ്‍സൂണ്‍ ബമ്ബർ നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് അർജുൻ അശോകനും നിർവ്വഹിക്കും. ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. വി.കെ.പ്രശാന്ത് എംഎല്‍എ വിശിഷ്ടാതിഥിയാകും.

അതേസമയം ചടങ്ങിൽ നികുതി വകുപ്പ് അഡീണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ മായാ എൻ.പിള്ള എന്നിവർ പങ്കെടുക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എസ്.എബ്രഹാം റെൻ സ്വാഗതവും ജോയിന്റ് ഡയറക്ടർ രാജ് കപൂർ കൃതജ്ഞതയും അർപ്പിക്കും.

250 രൂപയായി നിശ്ചയിച്ച ടിക്കറ്റ് വില 10 കോടി രൂപ ഒന്നാം സമ്മാനമുള്ള മണ്‍സൂണ്‍ ബമ്ബർ നറുക്കെടുപ്പിന്റെ ഭാഗമായി 34 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ പൊതുവിപണിയിലെത്തിച്ചത്. അതിൽ ജൂലൈ 29ന് വൈകിട്ട് നാലുവരെയുള്ള കണക്കനുസരിച്ച്‌ 32,90,900 ടിക്കറ്റുകള്‍ വിറ്റഴിച്ചു .

500 രൂപ വിലയുള്ള ഓണം ബമ്ബർ ടിക്കറ്റിന് ഒന്നാം സമ്മാനം 25 കോടി രൂപയാണ് .. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേർക്ക്), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്ബരകള്‍ക്കും രണ്ടു വീതം കണക്കില്‍ 20 പേർക്ക് ലഭിക്കും. ഓരോ പരമ്ബരയിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. അതിൽ സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ . ബിആർ 99 ഓണം ബമ്ബർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുo ഒരുക്കിയിട്ടുണ്ട് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *