Your Image Description Your Image Description

ഇന്ന് പുലർച്ചെ വയനാട് മുണ്ടക്കൈയില്‍ നടന്ന ദുരന്തം വളരെയധികം ആഘാതമേറിയ പ്രകൃതി ദുരന്തമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.

അദ്ദേഹം ചൂരല്‍മലയില്‍ സന്ദർശനം നടത്തി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ നടന്ന സംഭവത്തില്‍ വലിയ നാശനഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളത് അതിനാൽ ചൂരല്‍മലയില്‍ അടക്കം ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുന്നുണ്ട്.

ദുരന്ത സ്ഥലത്ത് എൻ.ഡിആർ.എഫ്, പോലീസ്, ഫയർ, റവന്യൂ, സന്നദ്ധ സംഘടനകള്‍, വളണ്ടിയർമാർ, പ്രദേശവാസികള്‍, നാട്ടുകാർ എന്നിവരുടെ കൂട്ടായ ഏകോപനത്തില്‍ ശ്രമകരമായ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റവർക്ക് ആശുപത്രികളില്‍ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് കൂടുതല്‍ മന്ത്രിമാർ ജില്ലയില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *