Your Image Description Your Image Description

കൊച്ചി: റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം താനാരാ (ഹു ആർ യു) വിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ആഗസ്ത്‌ ഒമ്പതിന് ചിത്രം തിയറ്ററുകളിലെത്തും.

വൺഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായിയാണ് ചിത്രത്തിന്റെ നിർമാണം. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്നേഹാ ബാബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ജിബു ജേക്കബ്, പോൾ താടിക്കാരൻ, രാജേഷ് പുന്നശ്ശേരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഗാനങ്ങൾ: – ഹരി നാരായണൻ, സംഗീതം: – ഗോപി സുന്ദർ, ഛായാഗ്രഹണം: -വിഷ്ണുനാരായണൻ, എഡിറ്റിംഗ്: – വി സാജൻ, കോ- പ്രൊഡ്യൂസർ: -സുജ മത്തായി, വാഴൂർ ജോസ്.

 

Leave a Reply

Your email address will not be published. Required fields are marked *