Your Image Description Your Image Description

 

നവാഗതനായ അരുണ്‍ വെണ്‍പാല കഥയും , സംവിധാനവും , സംഗീതവും ഒരുപോലെ നിർവഹിക്കുന്ന ചിത്രം ‘കർണിക’ യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമാണിത് .

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹനാണ് നിർമാണo നിർവ്വഹിക്കുന്നത് . വിയാൻ മംഗലശ്ശേരി, പ്രിയങ്ക നായർ എന്നീ ഒരു കൂട്ടം പുതുമുഖങ്ങളേടെപ്പം ടി.ജി രവി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സോഹൻ റോയ് ആണ് ചിത്രത്തിന്റെ പ്രോജക്‌ട് ഡിസൈനർ. ഇദ്ദേഹം ഈ ചിത്രത്തിലെ ഒരു പാട്ടിന്റെ രചനയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ചിത്രികരണം ഒറ്റപ്പാലം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലായി അവതരിപ്പിച്ച ചിത്രം ഓഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തും.

സംഗീതം- രചന- സംവിധാനം : അരുണ്‍ വെണ്‍പാല, നിർമാണം : അഭിനി സോഹൻ, പ്രോജക്‌ട് ഡിസൈൻ & ഗാനരചന – സോഹൻ റോയ്, ഗാനരചന : ധന്യ സ്റ്റീഫൻ, വിക്ടർ ജോസഫ്, അരുണ്‍ വെണ്‍പാല, ഡി ഒ പി : അശ്വന്ത് മോഹൻ, ബിജിഎം : പ്രദീപ് ടോം, പ്രോജക്‌ട് മാനേജർ : ജോണ്‍സണ്‍ ഇരിങ്ങോള്‍, ക്രിയേറ്റീവ് ഹെഡ് : ബിജു മജീദ്, ലൈൻ പ്രൊഡ്യൂസർ- വിയാൻ മംഗലശ്ശേരി, ഫിനാൻസ് കണ്‍ട്രോളർ : സജീഷ് മേനോൻ, പി.ആർ.ഒ : ഷെജിൻ.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *