Your Image Description Your Image Description

 

ന്യൂഡല്‍ഹി: ഒളിമ്ബിക്സില്‍ ഡാവിഞ്ചിയുടെ വിഖ്യാതചിത്രം അവതരിപ്പിച്ച സ്കിറ്റ് മതനിന്ദയെന്ന് ബി.ജെ.പി എം.പി കങ്കണ റാവത്ത്.

കങ്കണ ഈ സംഭവത്തിൽ ഇൻസ്റ്റഗ്രാമിലൂടെയാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുവാണ് .

അവസാന അത്താഴത്തെ മോശമായി ചിത്രീകരിക്കുന്ന സ്കിറ്റില്‍ കുട്ടികളെ ഉള്‍പ്പെടുത്തിയതിലൂടെ പാരീസ് ഒളിമ്ബിക്സ് വിവാദത്തിലായിരിക്കുകയാണെന്ന് കങ്കണ പറഞ്ഞു. നഗ്നനായ ഒരാളെ നീല പെയിന്റടിച്ച്‌ ജീസസായി അവതരിപ്പിച്ചിരിക്കുകയാണ്. ഇടതുപക്ഷക്കാർ ഈ ഒളിമ്ബിക്സിനെ പൂർണമായും ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും കങ്കണ റാവത്ത് ആരോപിച്ചു.

താൻ സ്വവർഗ ലൈംഗികതക്ക് എതിരല്ലെന്നും എന്നാല്‍, പാരീസില്‍ കണ്ടത് അതിനപ്പുറത്തുള്ളതാണെന്നും, ഒളിമ്ബിക്സിലെ ഗെയിമുകളിലെ പങ്കാളിത്തത്തിന് ലിംഗവുമായി ബന്ധമൊന്നുമില്ലെന്നും കങ്കണ പറഞ്ഞു. എന്തുകൊണ്ടാണ് ലൈംഗികതയെ നമുക്ക് കിടപ്പുമുറിക്കുള്ളില്‍ ഒതുക്കി നിർത്താനാവാത്തതെന്നും അവർ ചോദിച്ചു.

പാരീസ് ഒളിമ്ബിക്സിൽ യേശു ക്രിസ്തുവിന്റെ അവസാന അത്താഴത്തെ പാരഡിയാക്കി കൊണ്ട് ഉദ്ഘാടന ചടങ്ങിലെ സ്കിറ്റ് വൻ വിവാദമായിരുന്നു. പിന്നാലെ ചടങ്ങിലെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലിയനാർഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ പെയിന്റിങ്ങില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 18 പേർ ഒരു ടേബിളിന് ചുറ്റുമിരിക്കുന്നതായി സ്കിറ്റിലുള്ളത്. അതിലെ മുഴുവൻ പേരെയും ചൂണ്ടിക്കാട്ടിയാണ് വിവാദം ഉയർന്നിരിക്കുന്നത് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *