Your Image Description Your Image Description

പെൻസില്‍വേനിയ; തിരഞ്ഞെടുപ്പു റാലിക്കിടെ പ്രസംഗിച്ചുകൊണ്ടിരിക്കെ തനിക്കെതിരെ വധശ്രമമുണ്ടായ പെൻസില്‍വേനിയയിലെ ബട്‌ലർ പട്ടണത്തില്‍ വീണ്ടും റാലി നടത്തുമെന്ന് പ്രഖ്യാപിച്ച്‌ യുഎസ് മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

‘പെൻസില്‍വേനിയയിലെ ബട്‌ലറിലേക്ക് ഞാൻ മടങ്ങിച്ചെന്ന് വലുതും സുന്ദരവുമായ റാലി സംഘടിപ്പിക്കും.’ – സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ഡോണള്‍ഡ് ട്രംപ് കുറിച്ചു. എന്നാല്‍ റാലിയുടെ തീയതി പ്രഖ്യാപിക്കാഞ്ഞ ട്രംപ്, കുടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കൂ എന്നു കുറിച്ചു.

14ന് സമയം വൈകിട്ട് 6.15ന് തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിച്ചുകൊണ്ടിരികുമ്പോളാണ് ഡോണള്‍ഡ് ട്രംപിന് നേരെ വധശ്രമo ഉണ്ടായത് . സംഭവത്തിൽ ട്രംപിന്റെ വലതു ചെവിയുടെ മുകള്‍ഭാഗത്തു മുറിവേല്‍പിച്ചുകൊണ്ട് വെടിയുണ്ട കടന്നുപോയി.

അതേസമയം വേദിയിലുണ്ടായിരുന്ന അനുയായി കോറി കോംപറാറ്റോർ (50) വെടിയേറ്റു മരിച്ചു. 2 പേർക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ട്രംപിനു നേരെ 140 മീറ്റർ അകലെ കെട്ടിടത്തിന്റെ മേ‍ല്‍ക്കൂരയില്‍ നിന്നു 4 തവണ വെടിയുതിർത്ത തോമസ് മാത്യു ക്രൂക്സിനെ (20) സുരക്ഷാസേന വെടിവച്ചുകൊല്ലുകയായിരുന്നു .

 

 

 

Leave a Reply

Your email address will not be published. Required fields are marked *