Your Image Description Your Image Description

കായംകുളം : മോഷണ ശ്രമം നടത്തുന്നതിനിടയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ മോഷ്ടാവ് ഒളിച്ചത് ഓടയില്‍. കായംകുളം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓടയിലാണ് പൊലീസിന്റെ പിടിയിലാകാതിരിക്കുന്നതിനായി മോഷ്ടാവ് ഒളിച്ചത്. എന്നാ ഈ വിവരം പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം മോഷ്ടാവിനെ ഓടയുടെ സ്ലാബ് പൊളിച്ചാണ് പിടികൂടിയത്. അതേസമയം പ്രതി വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറാൻ ശ്രമം നടത്തി .

 

പിന്നാലെ ഫയര്‍ഫോഴ്‌സ് ഓക്‌സിജന്‍ സിലിണ്ടറുടെ സഹായത്തോടെ ഓടക്കുള്ളിലേക്ക് കയറുകയായിരുന്നു . ശേഷം പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു . തമിഴ്‌നാട് സ്വദേശിയായ രാജശേഖരനാണ് പിടിയിലായ മോഷ്ടാവ്.

Leave a Reply

Your email address will not be published. Required fields are marked *