Your Image Description Your Image Description

അർജുനെ കണ്ടെത്താൻ മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും കർണ്ണാടക സർക്കാറിന്റെ ഭാഗത്ത് നിന്ന് ചെയ്തു കഴിഞ്ഞുവെന്ന് കോഴിക്കോട് എംപി എം.കെ രാഘവൻ.

ഷിരൂരില്‍ നടക്കുന്ന തെരച്ചില്‍ നിർത്തില്ല. അടിയൊഴുക്ക് ശക്തമാണെന്നും ഫ്ലോട്ടിങ് വെസല്‍ വെച്ചുള്ള പരിശോധന നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ദിവസവും കർണ്ണാടക സർക്കാർ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. നേവിയും സൈന്യവും അവരുടെ ദൗത്യം തുടരും. അർജ്ജുനെ കണ്ടെത്തുകയെന്നതാണ് ഏറ്റവും പ്രധാനം. ഇന്നോ നാളെയോ കൊണ്ട് കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവില്‍ പുഴ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. അതിനായി നാല് പോയിൻ്റുകള്‍ കേന്ദ്രീകരിച്ച് റിട്ട. മേജർ ജനറല്‍ ഇന്ദ്രബാലനും സംഘവും പരിശോധന നടത്തുന്നുണ്ട് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *