Your Image Description Your Image Description

ഡെറാഡൂൺ : ഉത്തരാഖണ്ഡ് ​ഗോമുഖിലിൽ മേഘവിസ്‌ഫോടനo. തെഹ്‌രി- ​ഗർഹ്വാൾ ഏരിയ മേഖലയിൽ ഉണ്ടായ പ്രളയത്തിൽ പ്രദേശത്തെ ന​ദികൾ കരകവിഞ്ഞൊഴുകി.

തുടർന്ന് റോഡുകളിലേക്കും വെള്ളം കയറി ​ഗതാ​ഗതം തടസപ്പെട്ടു. അതേസമയം ഹരിദ്വാറിലും ഋഷികേശിലും ​ഗം​ഗാനദിയിൽ ജലനിരപ്പുയർന്നു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഡെറാഡൂണിലെയും പിത്തോ​ഗഡിലെയും ബാ​ഗേശ്വറിലെയും സ്കൂളുകൾ അടച്ചു. മഴ കനത്തതിനെത്തുടർന്ന് ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്തര കാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റാൽ, പിത്തോഗഡ് തുടങ്ങിയ മേഖലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചു. പിന്നാലെ ഗുൽബകോട്ടിയിൽ ബദ്രീനാഥ് ദേശീയപാത അടച്ചു. അതേസമയം വെള്ളപ്പൊക്കത്തിൽ ചില കടകൾ തകർന്നു വെന്നാണ് ലഭിക്കുന്ന വിവരം . എന്നാൽ മിന്നൽ പ്രളയത്തെ തുടർന്ന് ഉണ്ടായ ദുരിതത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *