Your Image Description Your Image Description

കോ​ട്ട​യം: 2023 അവസാനിക്കുമ്പോൾ പദ്ധതി വിഹിത വിനിയോഗത്തിൽ കോട്ടയം ജില്ലയിലെ ഓഫീസുകൾ ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവെച്ചത് .ജില്ലയിലെ 14 ഓഫീസുകൾ പദ്ധതി വിഹിതം പൂർണമായും ചെലവിട്ടു .ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ഡി​സം​ബ​ർ 29 വ​രെ​യു​ള്ള കണക്കാണിത് .സം​സ്ഥാ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ച തു​ക​യാ​ണ്​ ഇ​വ​ർ നൂ​റു​ശ​ത​മാ​ന​വും ചെ​ല​വ​ഴി​ച്ച​ത്. നാ​ല് ഓ​ഫി​സു​ക​ൾ 95 ശ​ത​മാ​ന​ത്തി​ലേ​റെ​യും തു​ക ചെ​ല​വി​ട്ടു. ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ്​ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

കോ​ട്ട​യം ന​ഴ്‌​സി​ങ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ, കോ​ട്ട​യം ഡി​സ്ട്രി​ക്റ്റ്​ മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ, കോ​ട്ട​യം ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ, ജ​ല അ​തോ​റി​റ്റി കോ​ട്ട​യം, ക​ടു​ത്തു​രു​ത്തി, തി​രു​വ​ല്ല പി.​എ​ച്ച് ഡി​വി​ഷ​ൻ എ​ക്‌​സി. എ​ൻ​ജി​നീ​യ​റു​മാ​ർ, എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ എം.​വി.​ഐ.​പി കോ​ട്ട​യം, എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ കോ​ട്ട​യം, എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ കോ​ട്ട​യം, എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ പി.​ഡ​ബ്ല്യു.​ഡി, ബി​ൽ​ഡി​ങ്‌​സ് ആ​ൻ​ഡ്​​ ലോ​ക്ക​ൽ വ​ർ​ക്‌​സ് കോ​ട്ട​യം, എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ പി.​ഡ​ബ്ല്യു.​ഡി റോ​ഡ്‌​സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ട്ട​യം, ജോ​യ​ന്‍റ്​ ര​ജി​സ്ട്രാ​ർ കോ​പ​റേ​റ്റി​വ് സൊ​സൈ​റ്റീ​സ് കോ​ട്ട​യം, സ​ബ് റീ​ജ​ന​ൽ എം​പ്ലോ​യ്​​മെ​ന്‍റ്​ ഓ​ഫി​സ​ർ കോ​ട്ട​യം എ​ന്നീ ഓ​ഫി​സു​ക​ളാ​ണ് അ​നു​വ​ദി​ച്ച പ​ദ്ധ​തി വി​ഹി​തം പൂ​ർ​ണ​മാ​യി ചെ​ല​വ​ഴി​ച്ച​ത്.

കോ​ട്ട​യം ഇ​ക്ക​ണോ​മി​ക്‌​സ് ആ​ൻ​ഡ്​​ സ്റ്റാ​റ്റി​സ്​​റ്റി​ക്‌​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, അ​സി. ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്, കോ​ട്ട​യം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി, സി.​സി.​എ​ഫ് ഹൈ​റേ​ഞ്ച് സ​ർ​ക്കി​ൾ കോ​ട്ട​യം, കോ​ട്ട​യം ക​യ​ർ പ്രോ​ജ​ക്ട്​​ ഓ​ഫി​സ് എ​ന്നി​വ​യാ​ണ്​ 95 ശ​ത​മാ​ന​ത്തി​ലേ​റെ​യും പ​ദ്ധ​തി വി​ഹി​തം ചെ​ല​വ​ഴി​ച്ച​ത്.

ജി​ല്ല​യി​ൽ ആ​കെ 288 പ​ദ്ധ​തി​യി​ലാ​യി ഇ​തു​വ​രെ 155.53 കോ​ടി ചെ​ല​വി​ട്ട​താ​യി ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗം വി​ല​യി​രു​ത്തി -87.49 ശ​ത​മാ​നം. 288 പ​ദ്ധ​തി​ക​ൾ​ക്കാ​യി 211.89 കോ​ടി​യാ​ണ് അ​നു​വ​ദി​ക്കേ​ണ്ട​ത്. ഇ​തി​ൽ 177.82 കോ​ടി വി​വി​ധ ഓ​ഫി​സു​ക​ൾ​ക്ക് ഇ​തു​വ​രെ കൈ​മാ​റി​യി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ചെ​ല​വി​ട്ട​ത് എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ പി.​ഡ​ബ്ല്യ.​ഡി റോ​ഡ്‌​സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ട്ട​യം ഓ​ഫി​സാ​ണ്. അ​നു​വ​ദി​ച്ച 52.55 കോ​ടി​യും പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചു. എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ പി.​ഡ​ബ്ല്യു.​ഡി ബി​ൽ​ഡി​ങ്‌​സ് ആ​ൻ​ഡ് ലോ​ക്ക​ൽ വ​ർ​ക്സ് കോ​ട്ട​യം അ​നു​വ​ദി​ച്ച 17.48 കോ​ടി​യും പൂ​ർ​ണ​മാ​യും ചെ​ല​വ​ഴി​ച്ചു.

യോ​ഗ​ത്തി​ൽ ജി​ല്ല ക​ല​ക്ട​ർ വി. ​വി​ഘ്​​നേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, അ​ഡീ​ഷ​ന​ൽ ജി​ല്ല മ​ജി​സ്‌​ട്രേ​റ്റ് ജി. ​നി​ർ​മ​ൽ​കു​മാ​ർ, ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ർ ലി​റ്റി മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ദ്ധ​തി വി​ഹി​തം പൂ​ർ​ണ​മാ​യി ചെ​ല​വ​ഴി​ച്ച​ ഓ​ഫി​സു​കൾ
കോ​ട്ട​യം ന​ഴ്‌​സി​ങ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ
കോ​ട്ട​യം ഡി​സ്ട്രി​ക്റ്റ്​ മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ
കോ​ട്ട​യം ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ
ജ​ല അ​തോ​റി​റ്റി കോ​ട്ട​യം, ക​ടു​ത്തു​രു​ത്തി
തി​രു​വ​ല്ല പി.​എ​ച്ച് ഡി​വി​ഷ​ൻ എ​ക്‌​സി. എ​ൻ​ജി​നീ​യ​റു​മാ​ർ
എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ എം.​വി.​ഐ.​പി കോ​ട്ട​യം
എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ കോ​ട്ട​യം
എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ കോ​ട്ട​യം
എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ പി.​ഡ​ബ്ല്യു.​ഡി
ബി​ൽ​ഡി​ങ്‌​സ് ആ​ൻ​ഡ്​​ ലോ​ക്ക​ൽ വ​ർ​ക്‌​സ് കോ​ട്ട​യം
എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ പി.​ഡ​ബ്ല്യു.​ഡി കോ​ട്ട​യം
ജോ​യ​ന്‍റ്​ ര​ജി​സ്ട്രാ​ർ കോ​പ​റേ​റ്റി​വ് സൊ​സൈ​റ്റീ​സ് കോ​ട്ട​യം
സ​ബ് റീ​ജ​ന​ൽ എം​പ്ലോ​യ്​​മെ​ന്‍റ്​ ഓ​ഫി​സ​ർ കോ​ട്ട​യം

Leave a Reply

Your email address will not be published. Required fields are marked *