Your Image Description Your Image Description

തിരുവല്ല : തിരുവല്ല വേങ്ങലിൽ നിർത്തിയിട്ട കാറിൽ തീപിടുത്തത്തെ തുടർന്ന് രണ്ട് മരണം. ഒരു സ്ത്രീയുടേയും പുരുഷന്റേയും മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത് . തിരുവല്ല തുകലശേരി സ്വദേശി രാജു, ഭാര്യ ലൈലി എന്നിവരാണ് മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. വേളൂർ മുണ്ടകത്ത് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പട്രോളിങിന് എത്തിയ പൊലിസാണ് കാറിന് തീ പിടിക്കുന്നത് കണ്ടത് . ചവറിനു തീപിടിച്ചതാണെന്നാണ് കരുതിയതെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ അടുത്തെത്തിയപ്പോഴാണ് കാറാണെന്നു ബോധ്യമായത് .

തുടർന്ന് ഉടൻ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു . ഫയർഫോഴ്‌സ് എത്തിയപ്പോൾ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു . ആത്മഹത്യയാണെന്നാണ് ലഭിക്കുന്ന വിവരം. കാറിന്റെ നമ്പർ ഉപയോ​ഗിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജുവും ഭാര്യയുമാണ് മരിച്ചതെന്ന് കണ്ടെത്തിയത്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *