Your Image Description Your Image Description

കൊല്ലം: എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷണo പ്രതി പിടിയില്‍. കടയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജഹാംഗീറിന്റെ കലയപുരത്തെ വീട്ടില്‍ നിന്നാണ് പ്രതി കിളിമാനൂര്‍ സ്വദേശി തട്ടത്തുമല സുജിന്‍ പിടിയിലായത്.

ജൂലൈ 19ന് രാത്രി പത്ത് മണിക്കായിരുന്നു മോഷണം നടന്നത് .

എസ്‌ഐ ജഹാംഗീര്‍ അമ്മയുമായി അഞ്ചലിലെ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം നടന്നത്. ശേഷം വീട്ടില്‍ തിരിച്ചു വന്ന സമയത്ത് ബൈക്ക് നഷ്ടപ്പെട്ട കാര്യം മനസിലാവുകയും . പിന്നാലെ ചിതറ പൊലീസില്‍ പരാതി .

തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഓട്ടോറിക്ഷയില്‍ എത്തിയ രണ്ട് പേർ ബൈക്ക് മോഷ്ടിച്ചതെന്ന് വ്യക്തമായത് . പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിൽ സുജിന്‍ ആണെന്ന് പോലീസ് കണ്ടെത്തി

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *