Your Image Description Your Image Description

തൃശൂർ : പെട്രോൾ പമ്പ് പരിസരത്ത് തീപിടുത്തം. വടക്കാഞ്ചേരി വാഴക്കോടിൽ പെട്രോൾ പമ്പ്‌ പരിസരത്താണ് തീപിടുത്തo ഉണ്ടായത് . പമ്പിന്റെ ഒരു വശത്തായി സൂക്ഷിച്ചിരുന്ന ഡീസൽ കലർന്ന വെള്ളമടങ്ങിയ ടാങ്കിലാണ്‌ തീപിടുത്തമുണ്ടായത്.

ചൊവ്വാഴ്‌ച രാവിലെയാണ്‌ അപകടം സംഭവിച്ചത് . തുടർന്ന് വടക്കാഞ്ചേരി ഫയർ സ്‌റ്റേഷനിലെ രണ്ട്‌ യൂണിറ്റ്‌ എത്തി തീ അണച്ചു. അതേസമയം പമ്പിലേക്ക്‌ പടർന്ന തീ വൻ ദുരുന്തം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുവെങ്കിലും ദുരന്തം ഒഴിവായി.

 

Leave a Reply

Your email address will not be published. Required fields are marked *