Your Image Description Your Image Description

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന പി. ജി. ഇൻഡക്ഷൻ പ്രോഗ്രാം ജൂലൈ 23ന് കാലടി മുഖ്യ കേന്ദ്രത്തിലുളള ആക്ടിവിറ്റി സെന്ററിൽ രാവിലെ 10ന് ആരംഭിക്കും. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി പി. ജി. ഇൻഡക്ഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ പ്രൊഫ. സുനിത ഗോപാലകൃഷ്ണൻ അധ്യക്ഷയായിരിക്കും.

പ്രൊഫസർ ഇൻ ചാർജ്ജ് ഓഫ് എക്സാമിനേഷൻസ് ഡോ. ലിസി മാത്യു മുഖ്യപ്രഭാഷണം നിർവ്വഹിക്കും. ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ പ്രൊഫ. കെ. വി. അജിത്കുമാർ പ്രസംഗിക്കും. ഡോ. എം. ജിൻസി, ജയ്സൺ അറയ്ക്കൽ, ഡോ. വി. കെ. ഭവാനി, സി. എ. സിദ്ദിഖ്, ഡോ. മോഹൻ റോയ്, ഡോ. എൻ. എൻ. ഹേന, പ്രൊഫ. കെ. എം. സംഗമേശൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും. 25 ന് ഉച്ചയ്ക്ക് 12 ന് പ്രൊഫ. ടി. മിനി സമാപന സന്ദേശം നൽകുക. പ്രൊഫ. കെ. വി. അജിത്കുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *