Your Image Description Your Image Description

ഹരിപ്പാട്: മെറിറ്റിൽ പ്ലസ് വൺ പ്രവേശനം നേടിയവരിൽ സ്കൂളും വിഷയവും മാറാൻ അനുമതി ലഭിച്ചവർ തിങ്കളാഴ്ച രാവിലെ 10-നും ചൊവ്വാഴ്ച വൈകുന്നേരം നാലിനും മധ്യേ പുതിയ പ്രവേശനം നേടണം.

ട്രാൻസ്ഫർ അലോട്‌മെന്റ് ഫലം പരിശോധിക്കാനുള്ള സൗകര്യം കുട്ടി ചേർന്ന സ്കൂളിൽ ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ നിർദേശിച്ചിട്ടുണ്ട്. അലോട്‌മെന്റ്.കത്തിന്റെ പ്രിന്റും സ്കൂളിൽനിന്നു നൽകണം. അതേ സ്കൂളിൽത്തന്നെ മറ്റു വിഷയത്തിലേക്കു മാറ്റം ലഭിച്ചവർക്ക് ഈ കത്തുമായി ചേരാം. അധികമായി വേണ്ടിവരുന്ന ഫീസ് അടയ്ക്കണം.

മറ്റൊരു സ്കൂളിലേക്കാണു മാറ്റം ലഭിച്ചിട്ടുള്ളതെങ്കിൽ ആ സ്കൂളിൽ ചേരുന്നതിനായി ടി.സി., സ്വഭാവ സർട്ടിഫിക്കറ്റ്, പ്രവേശനസമയത്ത് ഹാജരാക്കിയ മറ്റ് അസൽ രേഖകൾ എന്നിവ നൽകേണ്ടതാണ്. ഇവയുമായി പുതിയ സ്കൂളിൽ ചേരുമ്പോൾ പി.ടി.എ. ഫണ്ട്, കോഷൻ ഡിപ്പോസിറ്റ് എന്നിവയും അധികമായി വേണ്ട ഫീസും അടയ്ക്കണം.

ആദ്യം പ്രവേശനം നേടിയ സ്കൂളിൽനിന്ന് രക്ഷിതാവിന്റെ അപേക്ഷപ്രകാരം പി.ടി.എ.ഫണ്ട്, കോഷൻ ഡിപ്പോസിറ്റ് എന്നിവ മടക്കിനൽകണമെന്നും നിർദേശമുണ്ട്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *