Your Image Description Your Image Description

മലപ്പുറം: നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്ത് വിട്ടു . പുതിയ റൂട്ട് മാപ്പിലുള്ള സ്ഥലങ്ങളില്‍ മാപ്പില്‍ സൂചിപ്പിച്ച സമയങ്ങളില്‍ ഉണ്ടായിരുന്നവര്‍ നിപ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ആദ്യം നേരത്തെ പ്രാഥമിക റൂട്ട് മാപ്പ് തയാറാക്കിയെങ്കിലും പിന്നീട് കുട്ടിയുടെ മരണത്തെ തുടര്‍ന്ന് വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കുകയായിരുന്നു .

ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടി പകല്‍ 11.30നാണ് മരിച്ചത്. രാവിലെ 10.50ന് ഹൃദയാഘാതമുണ്ടായതോടെയാണ് സ്ഥിതി കൂടുതല്‍ വഷളായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഐ.സി.എം.ആര്‍ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റൂട്ട് മാപ്പ്

* ജൂലൈ 11 രാവിലെ 6.50ന് ചെമ്പ്രശ്ശേരി ബസ് സ്റ്റോപ്പില്‍ നിന്ന് സി.പി.ബി എന്ന സ്വകാര്യ ബസ് കയറി. 7.18 നും 8.30 നും ഇടയില്‍ പാണ്ടിക്കാട് ബ്രൈറ്റ് ട്യൂഷന്‍ സെന്ററില്‍

* ജൂലൈ 12 രാവിലെ 7.50-ന് വീട്ടില്‍ നിന്നും ഓട്ടോയില്‍ ഡോ.വിജയന്‍ ക്ലിനിക്കിലേയ്ക്ക് (8 മുതല്‍ 8.30 വരെ), തിരിച്ച് ഒട്ടോയില്‍ വീട്ടിലേക്ക്

* ജൂലൈ 13 രാവിലെ പി.കെ.എം ഹോസ്പിറ്റല്‍ പോയി. കുട്ടികളുടെ ഒ.പി (7.50 മുതല്‍ 8.30 വരെ), കാഷ്വാലിറ്റി (8.30 മുതല്‍ 8.45 വരെ), നിരീക്ഷണ മുറി 8.459.50), കുട്ടികളുടെ ഒ.പി (9.5010.15), കാന്റീന്‍ (10.1510.30)

* ജൂലൈ 14 വീട്ടില്‍

* ജൂലൈ 15 രാവിലെ ഓട്ടോയില്‍ പി.കെ.എം ഹോസ്പിറ്റലില്‍. കാഷ്വാലിറ്റി (7.157.50), ആശുപത്രി മുറി (7.506.20), ആംബുലന്‍സ് (6.20 ), മൗലാന ഹോസ്പിറ്റല്‍ കാഷ്വാലിറ്റി (6.50 മുതല്‍ 8.10 വരെ), എം.ആര്‍.ഐ മുറി (8.10 മുതല്‍ 8.50 വരെ), എമര്‍ജന്‍സി വിഭാഗം (8.50 മുതല്‍ 9.15 വരെ), പീഡിയാട്രിക് ഐ.സി.യു ( 9.15 മുതല്‍ ജൂലൈ 17 വൈകുന്നേരം 7.30 വരെ), ജൂലൈ 17 എം.ആര്‍.ഐ മുറി (7.37 മുതല്‍ 8.20 വരെ), പീഡിയാട്രിക് ഐ.സിയു (8.20 മുതല്‍ മുതല്‍- ജൂലൈ 19 വൈകുന്നേരം 5.30 വരെ)

* ജൂലൈ 19 വൈകുന്നേരം 5.30 ആംബുലന്‍സില്‍ മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട്.

ഹൈ റിസ്‌ക് വിഭാഗത്തില്‍101 പേര്‍

350 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 101 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നു . സമ്പര്‍ക്കപ്പട്ടികയിൽ 68 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.അതേസമയം ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്..

 

 

 

Leave a Reply

Your email address will not be published. Required fields are marked *