Your Image Description Your Image Description

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ (ആർഐഎംസി) അടുത്ത അധ്യയനവർഷം (2025 ജൂലൈ) എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള സിലക്‌ഷൻ പരീക്ഷയ്ക്കു സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പ്രവേശനസമയം 7–ാം ക്ലാസിൽ ജയിച്ചിരിക്കുകയോ വേണം. പ്രായം 2025 ജൂലൈ 1നു പതിനൊന്നരയ്‌ക്കും പതിമൂന്നിനും ഇടയിൽ. ആർക്കും പ്രായപരിധിയിൽ ഇളവില്ല. വെബ്സൈറ്റ് : https://rimc.gov.in. 8മുതൽ 12വരെയാണ് ഇവിടെ പഠനം. എൻഡിഎ / നേവൽ അക്കാദമി പ്രവേശനത്തിനുള്ള യുപിഎസ്‌സി പരീക്ഷ ലക്ഷ്യമിട്ടു പരിശീലന വുമുണ്ട്. പെൺകുട്ടികൾക്കും അപേക്ഷിക്കാം .

അപേക്ഷ തപാലിൽ അപേക്ഷാഫോമും പ്രോസ്പെക്ടസും പഴയചോദ്യക്കടലാസുകളും ലഭിക്കാൻ http://rimc.gov.in എന്ന വെബ്സൈറ്റിൽ 600 രൂപ ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗക്കാർ 555 രൂപ. പണമടച്ചതിന്റെ രേഖ സഹിതം The Commandant, RIMC (Rashtriya Indian Military College), Dehradun – 248003 എന്ന വിലാസത്തിലേക്ക് എഴുതിച്ചോദിക്കണം. പട്ടികവിഭാഗക്കാർ ജാതി സർട്ടിഫിക്കറ്റ് കൂടെ വയ്ക്കണം. പരീക്ഷ സംബന്ധിച്ച അറിയിപ്പ് കേരള പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ‘അറിയിപ്പുകൾ’ ലിങ്കിലുണ്ട്: https://pareekshabhavan.kerala.gov.in ഡെറാഡൂണിൽ നിന്നു കിട്ടുന്ന ഫോം പൂരിപ്പിച്ച് (2 കോപ്പി), നിർദിഷ്ടരേഖകൾ സഹിതം സെപ്റ്റംബർ 30ന് അകം കിട്ടത്തക്കവിധം ‘സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 695012’ എന്ന വിലാസത്തിലേക്ക് അയയ്ക്കുക. ഡെറാഡൂണിലേക്ക് അയയ്ക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *