Your Image Description Your Image Description

 

മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. പുതിയ റൂട്ട് മാപ്പിൽ പ്രതിപാദിച്ച സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിൻറെ നിപ കൺട്രോൾ റൂമിൽ വിവരമറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ സ്ഥിരീകരിച്ച് മരിച്ചത്. കുട്ടി ജൂലൈ 11 മുതൽ 15വരെ പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആണ് നേരത്തെ പ്രസിദ്ധീകരിച്ചത്. ജൂലൈ 11 മുതൽ ജൂലൈ 19വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോൾ പുറത്തിറക്കിയത്. റൂട്ട് മാപ്പിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ സന്ദർശിച്ചിട്ടുള്ളവർ നിർബന്ധമായും അധികൃതരെ ബന്ധപ്പെടണമെന്നാണ് നിർദേശം.

ഹൈറിസ്കിലുള്ള 13പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിക്കുന്നത്. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുന്നത്. നിലവിൽ 350 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 101 പേർ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. 68 ആരോഗ്യപ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. കുട്ടികളുടെ മാതാപിതാക്കൾക്ക് ഉൾപ്പെടെ ഇതുവരെ രോഗ ലക്ഷണങ്ങളില്ല. മരിച്ച കുട്ടിയുടെ സഹപാഠികൾക്ക് പ്രത്യേക കൗൺസലിങ് നൽകും.

നിപ കൺട്രോൾ റൂം നമ്പറുകൾ

0483-2732010
0483-2732050
0483-2732060
0483-2732090
പുതിയ റൂട്ട് മാപ്പ്;

ജൂലൈ 11

വീട്- ചെമ്പ്രശേരി ബസ് സ്റ്റോപ്പ്, സിപിബി സ്വകാര്യ ബസ് (6.50AM)- ബ്രൈറ്റ് ട്യൂഷൻ സെൻറർ, പാണ്ടിക്കാട് (7.18AM-8.30AM-തിരിച്ച് വീട്ടിൽ

ജൂലൈ 12

വീട് (7.50AM)- ഓട്ടോയിൽ ഡോ. വിജയൻ ക്ലിനിക്കിലേക്ക് (ക്ലിനിക്കിൽ-8.00AM-8.30AM)-
ഓട്ടോയിൽ തിരിച്ച് വീട്ടിലേക്ക്.

ജൂലൈ 13

വീട്-ഓട്ടോയിൽ പികെഎം ഹോസ്പിറ്റലിലേക്ക് (7.50AM to 8.30AM-കുട്ടികളുടെ ഒപിയിൽ), (8.30AMto 8.45 AM-കാഷ്യാലിറ്റിയിൽ),
(8.45AM to 9.50AM- നിരീക്ഷണ മുറി), (9.50AM- 10.15AM-കുട്ടികളുടെ ഒ.പി), 10.15 AM to 10.30AM-കാൻറീൻ)

ജൂലൈ 14

വീട്ടിൽ

ജൂലൈ 15

വീട്-ഓട്ടോയിൽ പികെഎം ഹോസ്പിറ്റൽ (7.15AM to 7.50 AM- കാഷ്വാലിറ്റി), (7.50AM t0 6.20PM- ആശുപത്രി മുറി),
ആംബുലൻസിൽ മൗലാന ഹോസ്പിറ്റലിലേക്ക് (6.20PM).
മൗലാന ഹോസ്പിറ്റൽ (6.50 PM to 8.10OPM- കാഷ്വാലിറ്റി), (8.10PM to 8.50PM-എംആർഐ മുറി), (8.50PM to 9.15PM-എമർജെൻസി വിഭാഗം)
ജൂലൈ 15ന് രാത്രി 9.15 മുതൽ ജൂലൈ 17ന് രാത്രി 7.37 വരെ പീഡിയാട്രിക് ഐസിയു.

ജൂലൈ 17

ജൂലൈ 17ന് രാത്രി 7.37 മുതൽ 8.20വരെ എംആർഐ മുറി.
ജൂലൈ 17ന് രാത്രി 8.20 മുതൽ ജൂലൈ 19ന് വൈകിട്ട് 5.30വരെ പീഡിയാട്രിക് ഐസിയുവിൽ.
ജൂലൈ 19ന് വൈകിട്ട് 5.30ന് മൗലാന ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസിൽ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *