Your Image Description Your Image Description

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ എൻജിനിയറിങ് കോളേജ്-എറണാകുളം, കോളേജ് ഓഫ് എൻജിനിയറിങ്-കല്ലൂപ്പാറ എന്നിവിടങ്ങളിൽ എം.ടെക്. കോഴ്‌സുകളിലെ സ്‌പോൺസേഡ് സീറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം.

അപേക്ഷ www.mtech.ihrd.ac.in വഴിയോ മേൽപ്പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ (പ്രോസ്പെക്ടസ് പ്രകാരമുള്ള) ജൂലായ് 31-ന് വൈകീട്ട് നാലുവരെ നൽകാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധരേഖകൾ, 600 (എസ്.സി./എസ്.ടി.ക്ക് 300 രൂപ) രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് എന്നിവ ഓഗസ്റ്റ് മൂന്നിന് വൈകീട്ട് നാലിനുമുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിവരങ്ങൾക്ക്: www.ihrd.ac.in || 8547005000.

Leave a Reply

Your email address will not be published. Required fields are marked *