Your Image Description Your Image Description

മലപ്പുറം : പെരിന്തൽമണ്ണയിൽ ഒടമലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പടിഞ്ഞാറെകുളമ്പ് വട്ടപ്പറമ്പിൽ ഉണ്ണീൻകുട്ടിയുടെ മകൻ കുഞ്ഞിമുഹമ്മദ് (42) ആണ് ഷോക്കേറ്റ്‌ മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 ന് അയൽ വീട്ടിലെ പ്ലാവിൽ ചക്ക പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈൻ കമ്പിയിൽ തട്ടുകയായിരുന്നു.

ഉടനെ തന്നെ കുഞ്ഞിമുഹമ്മദിനെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖദീജയാണ് മാതാവ്’. ഭാര്യ: അസ്മ. മക്കൾ: നാദിയ(14), മുസ്തഫ (7), സൻഹ (5),

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *