Your Image Description Your Image Description

ന്യൂഡല്‍ഹി: കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ മൂന്ന് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര മധ്യേയാണ് അപകടം സംഭവിച്ചത് . മരിച്ചവരില്‍ രണ്ടുപേര്‍ മഹാരാഷ്ട്ര സ്വദേശികളാണ്. ഒരാള്‍ രുദ്രപ്രയാഗ് സ്വദേശിയാണെന്നാണ് അതേസമയം എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം .

രുദ്രപ്രയാഗ് ജില്ലയിലെ ഗൗരികുണ്ഡ്-കേദാര്‍നാഥ് ട്രക്കിങ് പാതയിലെ ചിര്‍ബാസയ്ക്കു സമീപമായിരുന്നു അപകടം നടന്നത് .ഉടൻ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തേയും ജില്ലയിലേയും ദുരന്ത നിവാരണ സേനകള്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. യാത്രക്കാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *