Your Image Description Your Image Description

സലാല : സൊമാലിയയിൽ നിന്നും സലാലയിലേക്ക് വന്നിരുന്ന ഇന്ത്യക്കാരനെ കാണാതായി. ഗുജറാത്ത്‌ സ്വദേശിയായ സാമിർ സുലൈമാൻ തൈമിനെയാണ്‌ കാണാതായത്‌.

സൊമാലിയയിലെ ബൊസാസുവിൽ നിന്നും സലാലയിലേക്ക് പോയ ഉരു പ്രതികൂല കാലാവസ്ഥയായതിനാൽ മുങ്ങി പോകുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം . ആ സമയത്ത് എൻജിൻ റൂമിൽ ഉണ്ടായിരുന്ന സുലൈമാൻ തൈമ്‌ കടലിൽ ഉരുവിൽ ഉണ്ടായിരുന്ന എട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് . അതേസമയം ഗുജറാത്ത് സ്വദേശികളായ ദാവൂദ് ഉമർ (48), അബ്ദുൽ മനാഫ് (31), യൂനുസ് അഹമ്മദ് (59), ഇല്ലാസ് സിദീഖ് (48), അനീസ് ഇല്ലാസ് (22), മമദാറിക്ക് ആദം (47), യൂനിസ് ഇല്ലാസ് (57), മുസ്താക്ക് ഹാജി തയ്യിബ് (35) എന്നിവർ രക്ഷപ്പെട്ടതായി ഇന്ത്യൻ എംബസി കൗൺസിലറർ ജനറൽ ഡോ സനാതനൻ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *