Your Image Description Your Image Description

 

തിരുവനന്തപുരം : കഴിഞ്ഞദിവസം ഉണ്ടായ മൈക്രോസോഫ്‌റ്റിന്റെ തകരാർ മൂലം ലോകത്താകമാനം ബാധിച്ചപ്പോൾ കേരളത്തെ കാര്യമായി ബാധിച്ചില്ല.സർക്കാർ സംവിധാനങ്ങൾ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ആയ ഉബുണ്ടുവിലേക്ക്‌ മാറിയതിനാൽ  ബാധിച്ചതേയില്ല.

2007ൽ വി എസ്‌ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ്‌ കേരളം സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലേക്ക്‌ മാറാൻ തുടങ്ങിയത്‌. സർക്കാർ രൂപം നൽകിയ ഐടി നയം സ്വതന്ത്ര സോഫ്‌റ്റ്‌വെയറിനെ പിന്തുണയ്‌ക്കുന്നു. ഐടി അറ്റ്‌ സ്‌കൂൾ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ തലത്തിലാണ്‌ സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ ഉബുണ്ടു ആദ്യമായി ഉപയോഗിക്കുന്നതെന്ന്‌ കൈറ്റ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ കെ അൻവർ സാദത്ത്‌ പറഞ്ഞു.

ഉബുണ്ടുവിലായിരുന്നു 2008ലെ എസ്‌എസ്‌എൽസി ഐടി പരീക്ഷ പൂർണമായും നടത്തിയത് . സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ സ്വതന്ത്ര സോഫ്‌റ്റ്‌വെയറിൽ ആയതിനാൽ . ഇതിലേക്ക്‌ വൈറസ്‌ കടക്കില്ല. അതിനാൽ ഇ–- ഓഫീസ്‌, ഇ–- ട്രഷറി സംവിധാനത്തെ മൈക്രോസോഫ്‌റ്റ്‌ നിശ്‌ചലമായത്‌ ബാധിച്ചില്ല .

Leave a Reply

Your email address will not be published. Required fields are marked *