Your Image Description Your Image Description

മുംബൈ : കനത്ത മഴയിൽ മുംബൈയിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ 70 വയസുള്ള സ്ത്രീയാണ് മരിച്ചത്. അതേസമയം കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. ​ഗ്രാൻഡ് റോഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള നാലുനില കെട്ടിടത്തിന്റെ ബാൽക്കണിയാണ് കനത്ത മഴയിൽ തകർന്നത്. അതിൽ 13 പേരെ രക്ഷപെടുത്തി.

അതേസമയം കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നേരത്തെ തന്നെ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ നില അപകടകരമാണെന്ന് പറഞ്ഞിരുന്നു . ഇന്ന് 11 മണിയോടെ ഉണ്ടായ സംഭവത്തിൽ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളുടെ ബാൽക്കണി പൂർണമായും ഭാ​ഗികമായും തകർന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *