Your Image Description Your Image Description
Your Image Alt Text

അമേരിക്കയിൽ ആഡംബര ബംഗ്ലാവിനുള്ളിൽ ഇന്ത്യൻ ദമ്പതികളെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. മസാച്യുസെറ്റ്‌സിലെ അഞ്ച് മില്യൺ ഡോളർ വിലമതിക്കുന്ന വസതിയിലാണ് കുടുംബം താമസിച്ചിരുന്നത്.

രാകേഷ് കമാൽ (57), ഭാര്യ ടീന (54), 18കാരിയായ മകൾ അരിയാന എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഗാർഹിക പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രാകേഷ് കമാലിന്റെ മൃതദേഹത്തിന് അടുത്ത് നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *